Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

ഇനി മണ്ഡല കാലത്ത് കാണാം... ശബരിമലയില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തിനോട് ശിപാര്‍ശ ചെയ്യാത്ത കേരള സര്‍ക്കാര്‍ മരട് വിഷയത്തില്‍ ഇടപെടണമെന്ന്; കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് തലയൂരാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

19 SEPTEMBER 2019 02:21 PM IST
മലയാളി വാര്‍ത്ത

ശബരിമലയും മരടും സുപ്രീം കോടതി വിധിയോടെയാണ് മാറി മറിഞ്ഞത്. ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതോടെ അത് നടപ്പിലാക്കി യുവതികളെ കയറ്റാനാണ് ശ്രമിച്ചത്. ലക്ഷക്കണക്കിന് ഭക്തരുടെ ഭാഗത്ത് നിന്ന് രണ്ടാമതൊന്ന് ചിന്തിക്കാനും മെനക്കെട്ടില്ല. എന്നാല്‍ മരടിലെ 300ല്‍ താഴെയുള്ളവര്‍ക്കു വേണ്ടിയും മുതലാളികള്‍ക്ക് വേണ്ടിയും സുപ്രീം കോടതി വിധിയെ മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയാണ് ചെയ്തത്. അതേ സമയം കേന്ദ്രം ഇത് കയ്യോടെ തള്ളിക്കളഞ്ഞു.

മരടിലെ കായല്‍ കൈയ്യേറി നിര്‍മ്മിച്ച ഫഌറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരട് പ്രശ്‌നം സംസ്ഥാന വിഷയമാണ്. മാത്രമല്ല സുപ്രീം കോടതി ഇടപെടലുമുണ്ട്. കോടതി കേസ് പരിഗണിച്ച സന്ദര്‍ഭത്തിലൊന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം പോലും ചോദിച്ചിട്ടില്ല. അതുകൊണ്ട് ഈ ഘട്ടത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മരട് ഫഌറ്റ് സംബന്ധിച്ചുള്ള സര്‍വ്വകക്ഷി യോഗത്തില്‍ പ്രശ്‌നപരിഹാരം തേടി മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മരടിലെ ഫ്‌ലാറ്റുകള്‍ ഈ മാസം ഇരുപതിനകം പൊളിച്ച് മാറ്റണമെന്ന സുപ്രീകോടതി വിധിയില്‍ ഇതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയാണ്. സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാമെന്നും കേന്ദ്രം പറയുന്നു.

കുറ്റക്കാരായ നിര്‍മാതാക്കള്‍ക്കെതിരെ നടപടി പ്രഖ്യാപിക്കാത്തത് ശരിയല്ല. താമസക്കാരുടെ പ്രതിഷേധത്തിന്റെ മറവില്‍ നിയമലംഘനം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരീക്ഷണം. അതേസമയം മരട് ഫ്‌ളാറ്റ് കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മരട് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന ഹര്‍ജിയും അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി മാറ്റിവെച്ചത്. മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്നും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് സമീപ വാസിയാണ് ഹര്‍ജി നല്‍കിയത്.

ഫ്‌ളാറ്റ് പൊളിക്കല്‍ വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു മദ്രാസ് ഐ.ഐ.ടി. റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോണ്‍ക്രീറ്റ് മാലിന്യം നിക്ഷേപിക്കാന്‍ ഏകദേശം ഒരു ഹെക്ടര്‍ ഭൂമി വേണ്ടിവരും. ഒരു ചതുരശ്ര മീറ്ററില്‍നിന്ന് 450 കിലോ കോണ്‍ക്രീറ്റ് മാലിന്യം പ്രതീക്ഷിക്കുന്നു. ഒരു ലക്ഷം ചതുരശ്ര മീറ്ററാണ് ആകെ കണക്കാക്കുന്നത്. നിയന്ത്രിത സ്‌ഫോടനമുണ്ടാക്കുന്ന അന്തരീക്ഷ, ശബ്ദ മലിനീകരണവും പ്രശ്‌നമാണ്. 35 മീറ്റര്‍ ആഴത്തിലുള്ള പില്ലറുകള്‍ ഇളക്കിമാറ്റുന്നതു സമീപത്തെ കെട്ടിടങ്ങളെ ബാധിക്കാനുമിടയുണ്ട്.

അതേസമയം മരടിലെ ഫഌറ്റുകള്‍ പരിസ്ഥിതി പ്രശ്‌നങ്ങളില്ലാതെ രണ്ടു മാസം കൊണ്ടു പൊളിച്ചുനീക്കാന്‍ തയാറാണെന്നറിയിച്ച് ബംഗളുരു ആസ്ഥാനമായ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനായി ക്ഷണിച്ച ടെന്‍ഡര്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്നാരോപിച്ച് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ആക്യുറേറ്റ് ഡെമോളിഷിങ് കമ്പനിയുടെ അവകാശവാദം. പൊളിക്കലിന് ഇവരും മരട് നഗരസഭയില്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ഈ കമ്പനി സുപ്രീം കോടതിയില്‍ പോയതും വലിയ തിരിച്ചടിയായാണ് കാണുന്നത്.

ഫഌറ്റുകള്‍ പൊളിക്കാനുള്ള ടെന്‍ഡര്‍ കൊടുക്കേണ്ട സമയം കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ലെന്നും കെട്ടിടങ്ങള്‍ പൊളിക്കണമെന്ന ഉത്തരവ് ലംഘിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും കേസില്‍ കക്ഷിചേരാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കമ്പനി പറയുന്നു.

പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാതെ വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കി പരിചയമുണ്ടെന്നും കമ്പനി പറയുന്നു. നേരത്തെ മറ്റൊരു കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ബംഗളുരുവിലെ 15 അനധികൃത കെട്ടിടങ്ങള്‍ ഇവര്‍ പൊളിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (22 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends