യാത്രക്കാര്‍ കൈ കാണിച്ചാല്‍ ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയില്ലെങ്കില്‍ ഉടന്‍ ഡ്രൈവര്‍ക്ക് പിടിവീഴും
അംഗീകൃത സ്റ്റോപ്പുകളില്‍ നിന്ന് കൈ കാണിച്ചിട്ടും ബസ്സുകള്‍ നിര്‍ത്താതെ പോയാല്‍ ഇനി ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ പിടിവീഴും. മിക്കവാറും യാത്രക്കാര്‍ കൈ കാണിച്ചാല്‍ പോലും ബസ്സുകള്‍ നിര്‍ത്താറില്ല. അങ്ങനെ നിരവധി പരാതികളാണ് കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ കെഎസ്ആര്‍ടിസി നടപടിക്കൊരുങ്ങുന്നത്. സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ കൈ കാണിച്ചാല്‍ ബസ് നിര്‍ബന്ധമായും നിര്‍ത്തണമെന്ന നിര്‍ദേശം െ്രെഡവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.
അതേസമയം അംഗീകൃത സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ പോയാല്‍ െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ നടപടിയെടുക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. യാത്രക്കാരോട് സൗഹൃദ സമീപനം സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് തുടര്‍പരിശീലനം നല്കി അവരെ കൂടുതല്‍ സേവനതല്പരരും ആത്മാര്ത്ഥതയുമുള്ളവരാക്കി മാറ്റിയെടുക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha