വീണ്ടും പ്രണയ പക ; പ്രണയഭ്യാര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ കാമുകന് കുത്തി പരിക്കേൽപിച്ചു
പ്രണയഭ്യാര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ കാമുകന് കുത്തി പരിക്കേൽപിച്ചു. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ് . എന്‍ ആര് പുര താലൂക്കിലെ മാഗല്‍ഗോഡില്‍ ബുധനാഴ്ചയായിരുന്നു ഈ സംഭവം നടന്നത്. ബലഹന്നൂര് ഗാണ്ടിഗേശ്വരയിലെ മിഥുന് എന്ന യുവാവാണ് യുവതിയെ കുത്തിയത്. ദിവസങ്ങളായി ഹന്ദ്യ വില്ലേജിലെ യുവതിയുടെ പിന്നാലെ പ്രണയാഭ്യർത്ഥന നടത്തി നടക്കുകയായിരുന്നു മിഥുന്. പെൺകുട്ടി പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതോടെ കോപം വന്നേ മിഥുന് യുവതിയെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഈ സംഭവം കണ്ടു ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . സംഭവത്തില്‍ ബലഹന്നൂര് പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ് പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha