അടിച്ച് മക്കളെ അടിച്ചു.. ഓണം ബമ്പർ ഒന്നാം സമ്മാനം 12 കോടി ആലപ്പുഴയിൽ... ആ ഭാഗ്യവാനെ കാണാൻ ആകാംഷയോടെ കേരളം
കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി 12 കോടി രൂപയുടെ സമ്മാനം 12 കോടി ടി എം 160869 ടിക്കറ്റിന് അര്‍ഹമായി. ഒന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്കു കിട്ടുക 7.56 കോടി രൂപ. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാര്‍ഹനു ലഭിക്കുക.ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനാം അടിച്ചത്.
ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജന്റ് കമ്മീഷന് 1.20 കോടിയും ആദായ നികുതി- 3.24 കോടിയുമാണ്. നാളെ അറിയാം ആരാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനെന്ന്. 1967 ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. തിങ്കള്‍ മുതല്‍ ശനി വരെ നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറികള്‍, വാര്‍ഷിക ബംപര്‍ ലോട്ടറികളായ ഓണം, വിഷു, ക്രിസ്മസ്, പൂജാ, മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ലോട്ടറികളും കൂടി ചേരുമ്പോഴാണ് കേരള ലോട്ടറികളുടെ നിര പൂര്‍ണമാകുന്നത്. ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. 52 വര്‍ഷംകൊണ്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അമ്പതിനായിരത്തിൽ നിന്ന് 12 കോടിയിലേക്ക് വളര്‍ന്നു. തിരുവോണം ബംപര്‍ ലോട്ടറിക്ക് കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.
https://www.facebook.com/Malayalivartha