Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ, പത്മതീർത്ഥ കുളത്തിൽ അത്ഭുത പ്രതിഭാസം; ശാസ്ത്രജ്ഞര്‍ പോലും ഞെട്ടി

21 SEPTEMBER 2019 03:50 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീര്‍ഥക്കുളത്തില്‍ മാരകമായ വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പായലുകൾ വളരുന്നതായി കണ്ടെത്തി. 'സ്‌പൈറുലിന പ്ലാടെന്‍സിസ്' എന്നയിനം നൂല്‍പ്പായലാണ് കണ്ടെത്തിയിരിക്കുന്നത്. ഉയര്‍ന്ന പ്രോട്ടീന്‍ ഘടകമുള്ള സ്‌പൈറുലിന, മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റ്സ്, വൈറ്റമിനുകള്‍, ധാതുക്കള്‍, കരോട്ടിന്‍ എന്നിവയും ഉയര്‍ന്നതോതില്‍ ഇതില്‍ അടങ്ങിയിയിട്ടുണ്ട്. വൈറസ് രോഗങ്ങളുടെ മരുന്ന് നിര്‍മാണത്തിന് സ്പെറുലിനയുടെ സാന്നിധ്യം ഏറെ ഗുണകരമാണ്.

കുട്ടനാട്ടിലെ അന്താരാഷ്ട്ര കായല്‍കൃഷി ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് പായലിന്റെ ഇനം തിരിച്ചറിഞ്ഞത്. ക്ഷേത്രക്കുളത്തില്‍ വളരുന്നതിനാല്‍ രാസപ്രക്രിയയിലൂടെ മാറ്റാന്‍ പ്രയാസമുണ്ടാകും. പകരം ജൈവരീതിയില്‍ പായലിന്റെ വളര്‍ച്ച നിയന്ത്രിക്കാനാണ് ശ്രമം. മൂന്നേക്കറോളം വിസ്‌തൃതിയുള്ള പദ്മതീര്‍ഥക്കുളത്തില്‍ ഈ പായലിന്റെ വളര്‍ച്ച അസാധാരണ പ്രതിഭാസമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.  ‘സ്പൈറുലിന പ്ലാടെൻസിസ്’ എന്നയിനം പായലാണ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ കുളത്തിൽ വളരുന്നത്.

ക്ഷാരഗുണമുള്ള വെള്ളത്തിൽ വളരുന്ന പായൽ വേനലിൽ അഴുകി ദുർഗന്ധം ഉണ്ടായിരുന്നു. കുട്ടനാട്ടിലെ അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് പായലിന്റെ ഇനം തിരിച്ചറിഞ്ഞത്. ക്ഷേത്രക്കുളത്തിൽ വളരുന്നതിനാൽ രാസപ്രക്രിയയിലൂടെ മാറ്റാൻ പ്രയാസമുണ്ടാകും. പകരം ജൈവരീതിയിൽ പായലിന്റെ വളർച്ച നിയന്ത്രിക്കാനാണ് ശ്രമം.

രോഗപ്രതിരോധശേഷിക്കുള്ള മരുന്നും കാലിത്തീറ്റയുൾപ്പെടെയുള്ളവയും നിർമിക്കാൻ ഉപയോഗിക്കുന്ന നൂൽപ്പായലാണിത്. കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണമുള്ള പായൽ ഉത്പാദിപ്പിക്കുന്നത് 30 വർഷമായി പുരോഗമിക്കുകയാണ്. മറ്റു സൂക്ഷ്മസസ്യങ്ങൾ ചേരാതെ സ്പൈറുലിന മാത്രം ലഭിച്ചാൽ വ്യാവസായികമായി നേട്ടമാണ്. ഇതിനായി പായൽമാത്രം അരിച്ച് ഉണക്കി മൂല്യവർധിത വസ്തുക്കൾ നിർമിക്കുന്ന ഏജൻസികൾക്ക് വിൽക്കാം. ഇതിനുള്ള സാധ്യത തേടുന്നുണ്ട്. ശരിയായി സംസ്കരിച്ചില്ലെങ്കിൽ ദുർഗന്ധമുണ്ടാകും. കോപ്പർ സൾഫേറ്റ് ഉപയോഗിച്ച് പായൽ നശിപ്പിക്കുന്നത് കുളത്തിലെ മീനുകൾക്കും വെള്ളത്തിനും ദോഷമാകും.

കുളത്തിൽ ഇപ്പോഴുള്ള മീനുകൾ ഈ പായൽ തിന്നുന്നില്ല. പായൽ നിയന്ത്രണത്തിന് 5000 ആൺ തിലോപ്പിയ മീനും 1500 സിൽവർ കാർപ്പ് മീനും കുളത്തിൽ ഇടാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ അറിയിച്ചു. വെള്ളത്തിന്റെ അടിപ്പരപ്പിൽ ഓക്സിജന്റെ കുറവും കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങൾക്ക് പ്രാണവായു ലഭിക്കാൻ വൈക്കോൽ നിറച്ച ചാക്കുകൾ പടികൾക്കുതാഴെ മുക്കിവെക്കും. വെള്ളത്തിന് ഇളക്കമുണ്ടാകാൻ ജലധാരയോ, സ്‌പ്രിംഗ്ലറോ ഉപയോഗിക്കാൻ നിർദേശിച്ചെങ്കിലും ക്ഷേത്രക്കുളത്തിൽ ഇത് സാധ്യമല്ലെന്നാണ് അധികൃതർ അറിയിച്ചത്. പായൽ നശീകരണത്തെക്കുറിച്ച് മന്ത്രി വി.എസ്. സുനിൽകുമാറുമായി ചർച്ച ചെയ്തെന്നും അധികൃതർ അറിയിച്ചു.

ഉയർന്ന പ്രോട്ടീൻ ഘടകമുള്ള സ്പൈറുലിന മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കാം. കാർബോഹൈഡ്രേറ്റ്‌സ്, വൈറ്റമിനുകൾ, ധാതുക്കൾ, കരോട്ടിൻ എന്നിവ ഉയർന്നതോതിൽ അടങ്ങിയിയിട്ടുള്ള സ്പൈറുലിന വൈറസ് രോഗങ്ങളുടെ മരുന്ന് നിർമാണത്തിനും ഉപയോഗിക്കുന്നു. വിവിധ ചികിത്സാശാഖകളിൽ 200 മുതൽ 2000 രൂപവരെ വിലയുള്ള ഗുളികകൾ വിപണിയിൽ ലഭ്യമാണ്. സംസ്കരിച്ച പൗഡറിന് വിദേശവിപണിയിലും വില ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (53 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (58 minutes ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (1 hour ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (1 hour ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (1 hour ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (2 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (2 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (3 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (3 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (3 hours ago)

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (3 hours ago)

Malayali Vartha Recommends