ഇന്ധനവില കത്തിക്കയറുന്നു:- ആറ് ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 1.62 രൂപയും ഡീസലിന് 1.38 രൂപയും വർദ്ധിച്ചു: ഡല്‍ഹിയില്‍ പെട്രോള്‍ വില 27 പൈസ കൂടി ലിറ്ററിന് 73.62

ഇന്ത്യയില്‍ ഇന്ധനവില കത്തിക്കയറുന്നു. ആറ് ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 1.62 രൂപയും ഡീസലിന് 1.38 രൂപയുമാണ് വര്‍ധിച്ചത്. രണ്ട് വര്‍ഷം മുമ്പ് പ്രതിദിന വില നിര്‍ണയം നിലവില്‍ വന്ന ശേഷം ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ വില ഇത്രമാത്രം ഉയരുന്നത് ആദ്യമാണ്. വില വര്‍ധന വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. ഡല്‍ഹിയില്‍ പെട്രോള്‍ വില 27 പൈസ കൂടി ലിറ്ററിന് 73.62ആയി. ഡീസല്‍ വില 18 പൈസ കൂടി 66.74 രൂപയിലെത്തി. സെപ്റ്റംബര്‍ 17നുശേഷം തുടര്‍ച്ചയായ വര്‍ധനയിലൂടെ പെട്രോള്‍ ലിറ്ററിന് 1.59 രൂപയും ഡീസല്‍ 1.31 രൂപയും ഡല്‍ഹിയില്‍ വര്‍ധിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണകേന്ദ്രത്തിനുംനേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 15 ശതമാനത്തോളമാണ് ഇന്ധനവില വര്‍ദ്ധിച്ചത്. ദില്ലിയില്‍ തിങ്കളാഴ്ച 29 പൈസ പെട്രോളിന് കൂടി. കഴിഞ്ഞ ദിവസം ഡീസലിന് 66.74 രൂപയായിരുന്നു. ഞായറാഴ്ച പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചിരുന്നു. സൗദി അറേബ്യയിലെ എണ്ണ സംസ്‌ക്കരണ ശാലയായ ആരാംകോയ്ക് നേരയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യല്‍ എണ്ണ വിതരണത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരുന്നു.
ആക്രമണത്തെത്തുടര്‍ന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വര്‍ഷങ്ങളോളം വിപണിയെ ബാധിക്കുമെന്നുമായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇന്ധന വിതരണം ഉടന്‍ പുനഃസ്ഥാപിക്കാനാകുമെന്നാണ് സൗദി അറിയിച്ചിരുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. 20 ലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയും രണ്ടുലക്ഷം ടണ്‍ പാചകവാതകവുമാണ് എല്ലാമാസം ഇന്ത്യ സൗദിയില്‍നിന്ന് വാങ്ങുന്നത്. ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. . സെപ്റ്റംബറിലേക്കുള്ള 13 ലക്ഷം ടണ്‍ എണ്ണ ഇന്ത്യക്ക് കിട്ടിക്കഴിഞ്ഞു. ബാക്കി തരാമെന്ന് സൗദി ഉറപ്പുതന്നിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചിരുന്നു.
സെപ്തംബര്‍ 14 മുതലാണ് ഇന്ത്യയില്‍ ഇന്ധനവിലയില്‍ കാര്യമായ വര്‍ധനവുണ്ടായത്. പ്രതിദിനം പെട്രോളിന് ശരാശരി 27 പൈസയുടേയും ഡീസലിന് 23 പൈസയുടേയും വര്‍ധനവാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. സൗദിയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണവിതരണത്തില്‍ അഞ്ചുശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കയാണ്. പാചകവാതക വിതരണം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം സൗദി ചോദിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് അറിയിച്ചിരുന്നു. കുറവുള്ളത് ഖത്തറില്‍നിന്ന് വാങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുമെന്നാണ് സൗദി വാക്ക് തന്നിരുന്നത്.
അതിനായി മറ്റ് എണ്ണ ഉല്‍പ്പാദകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സൗദി സ്ഥാനപതി ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യയുടെ എണ്ണസുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എണ്ണ ഉല്‍പാദനം വൈകാതെ പൂര്‍വസ്ഥിതിയിലാകുമെന്ന് സൗദി അവകാശപ്പെടുമ്പോഴും ആഗോള വിപണിയിലെ ആഘാതം നീളുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























