തെരഞ്ഞെടുപ്പ് ചൂടിൽ പാലാ; ഒന്നാമത് വോട്ട് ചെയ്യാന്‍ എത്തിയത് തിരഞ്ഞെടുപ്പില്‍ ഒന്നാമതാകാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് മാണി സി കാപ്പൻ; 100 ശതമാനം വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം

പാലാ തിരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുകയാണ്. നിലവില്‍ പോളിംഗ് 50 ശതമാനം കടന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ രാവിലെ കൃത്യം ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്. പോളിംഗ് വൈകിട്ട് 6 മണി വരെ നീളും. ആകെ 176 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ മാണി സി. കാപ്പന്‍ തന്റെ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിൽ എത്തിയത്.
ഒന്നാമത് വോട്ട് ചെയ്യാന്‍ എത്തിയത് തിരഞ്ഞെടുപ്പില്‍ ഒന്നാമതാകാന്‍ പോകുന്നതിന്റെ സൂചനയാണെന്നും തനിക്ക് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്നും മാണി.സി കാപ്പന്‍ പ്രതികരിച്ചു. അതേസമയം പാലായില്‍ 100 ശതമാനം വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും പറഞ്ഞു. വെളിച്ചക്കുറവ് മൂലം വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ പരാതി.
ആകെ 1,79, 107 വോട്ടര്‍മാരുള്ള പാലാ നിയമസഭാ മണ്ഡലത്തില്‍ വനിതാ വോട്ടര്‍മാരുടെ എണ്ണം 91,378ഉം പുരുഷ വോട്ടര്‍മാരുടെ എണ്ണം 87,279ഉം ആണ്. 1557 പേര്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നല്‍കിയത്.
മണ്ഡലത്തില്‍ 212 വോട്ടിംഗ് യന്ത്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. പാലായില്‍ രണ്ട് ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുള്ളത്. മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യു.പി സ്‌കൂളിലെ 159, 160 എന്നീ നമ്ബറുകളിലുള്ള ബൂത്തുകളാണിവ. ഈ ബൂത്തുകളിലെ നടപടികള്‍ വീഡിയോ റെക്കോര്‍ഡിങ് വഴി രേഖപ്പെടുത്തും. വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് മൂന്ന് മുന്നണികളും പാലാ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. നിലവില്‍ 19.20 ശതമാനമാണ് പോളിംഗ്.
https://www.facebook.com/Malayalivartha

























