പാലാരിവട്ടം മേല്‍പ്പാലം അഴിമതി ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്ക്; നിര്‍മാണ കമ്പനി എം.ഡി സുമിത് ഗോയൽ മുഖ്യ സൂത്രധാരന്‍; മുന്‍കൂര്‍ പണം വാങ്ങിയത് ബാധ്യത തീര്‍ക്കാന്‍; വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

പാലാരിവട്ടം മേല്‍പ്പാലം അഴിമതി ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുള്ളതായി വിജിലന്‍സ് റിപ്പോർട്ട്. നിര്‍മാണ കമ്പനി എം.ഡി സുമിത് ഗോയലാണ് മുഖ്യസൂത്രധാരന്‍. സുമിത് ഗോയല്‍ എം ഡിയായ ആര്‍ ഡി എസ് കമ്ബനിയുടെ ബാധ്യത തീര്‍ക്കാനാണ് മുന്‍കൂറായി വാങ്ങിയ പണം ഉപയോഗിച്ചതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ അറസ്റ്റിലായ നാലു പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മേല്‍പ്പാല നിര്‍മാണ അഴിമതിയില്‍ ഉന്നതരാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ട്. നിരവധി പേര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ട്. അത് വ്യക്തമായിട്ടുമുണ്ട്. എന്നാല്‍ ഈ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയെന്നു പറയാന്‍ സുമിത് ഗോയല്‍ ഭയപ്പെടുന്നു. ഈ കേസുമായി ബന്ധപ്പെട്ട പ്രധാനപ്രതികള്‍ എല്ലാവരും തന്നെ കമ്ബനിയുടെ ജീവനക്കാരോ കമ്ബനിയുമായി ബന്ധമുള്ളവരോ ആണ്. പേരുകള്‍ വെളിപ്പെടുത്താന്‍ എം ഡി തന്നെ ഭയപ്പെടുന്ന സാഹചര്യത്തില്‍ മറ്റു ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് വിജിലന്‍സ് പറയുന്നു. അതിനാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്.
പാലം നിര്‍മാണ കരാറില്‍ ഇല്ലാതിരുന്ന മൊബിലൈസേഷന്‍ ഫണ്ട് പൊതുമരാമത്ത് വകുപ്പ് കമ്ബനിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എട്ടേകാല്‍ കോടിരൂപയാണ് ഇത്തരത്തില്‍ നല്‍കിയത്. ഈ തുക കമ്ബനിയുടെ ബാധ്യത തീര്‍ക്കാനാണ് നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പാലം നിര്‍മാണ കരാര്‍ ഏറ്റെടുക്കുന്ന സമയത്ത് ആര്‍ ഡി എസ് കമ്ബനി വന്‍ സാമ്ബത്തിക ബാധ്യതയിലായിരുന്നു. ഈ ബാധ്യത വീട്ടാനാണ് സര്‍ക്കാരില്‍നിന്ന് ലഭിച്ച എട്ടേകാല്‍ കോടി രൂപ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























