യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമ കേസില്‍ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; പി.എസ്.സി പരീക്ഷാക്രമക്കേടില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വരും

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമ കേസില്‍ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ വളപ്പില്‍ പോലും പ്രവേശിക്കരുതെന്ന് പ്രതികളോട് ജാമ്യത്തിനുള്ള വ്യവസ്ഥകളില്‍ കോടതി പറഞ്ഞു. അതേസമയം പി.എസ്.സി പരീക്ഷാക്രമക്കേടില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വരും. കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പിഎസ്സി തട്ടിപ്പ് കേസും പുറത്തു വന്നത്.
സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കും നസീമിന് 28ാം റാങ്കുമായിരുന്നു. പിഎസ്സി തട്ടിപ്പ്‌കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. വിശദമായി അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് പിന്നീട് ചെയ്തത് കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തില്‍ ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. സര്‍വകലാശാലയുടെ ഉത്തരക്കടലാസും സീലുമടക്കം ഞെട്ടിക്കുന്ന വസ്തുക്കളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.
കഴിഞ്ഞ ജൂലൈയിലായിരുന്നു യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്‌ഐ നേതാക്കള്‍ കുത്തിപ്പരിക്കേല്‍പിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. കാന്റീനിന്റെ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. ശിവരഞ്ജിത്തിനും നസീമിനും പുറമെ എസ്എഫ്‌ഐ നേതാക്കളായ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























