ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഷാജുവിന്റെ സുഹൃത്ത്; ജോളി മറ്റേ ആള്‍ തന്നെ; എന്‍ഐടിയിലെ ജോളിയുടെ ജോലിയെപ്പറ്റി ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നു

ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഷാജുവിന്റെ സുഹൃത്ത്; ജോളി മറ്റേ ആള്‍ തന്നെ; എന്‍ഐടിയിലെ ജോളിയുടെ ജോലിയെപ്പറ്റി ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നുകൂടത്തായിയില്‍ ആറു പേരുടെ ദുരൂഹമരണത്തില്‍ അറസ്റ്റിലായ ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ഷാജുവിന്റെ സുഹൃത്ത് ബിജു. ജോളി നയിച്ചത് വഴിവിട്ട ജീവിതമാണ്. ഇക്കാര്യം താനും ഷാജുവും പല തവണ സംസാരിച്ചിരുന്നു. എന്‍ഐടിയിലെ ജോളിയുടെ ജോലിയെപ്പറ്റി ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നു. ഭാര്യയും മകളും മരിച്ചപ്പോള്‍ ഷാജുവിനു വലിയ ദുഃഖമുണ്ടായില്ല. ഇതെല്ലാം ഇപ്പോള്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നുവെന്ന് ബിജു മനോരമ ന്യൂസിനോടു വെളിപ്പെടുത്തി. കൂടത്തായി മരണ പരമ്പരയുടെ അന്വേഷണം ജോളിയുടെ ജന്മനാടായ ഇടുക്കിയിലേക്കും അന്വേഷണ സംഘം വ്യാപിപ്പിച്ചു. ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കുറ്റകൃത്യത്തിനു സഹായിച്ചോ എന്നും പരിശോധിക്കുന്നതായി സൂചനയുണ്ട്. ഇടുക്കിയിലെ കട്ടപ്പന വാഴവരയിലെ ചോറ്റയില്‍ തറവാട്ടുവീട്ടിലാണ് ജോളി വളര്‍ന്നത്. നാലു വര്‍ഷം മുന്‍പ് ഏലത്തോട്ടത്തിനു നടുവിലെ ഈ വീട്ടില്‍നിന്ന് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പനയിലെ വീട്ടിലേക്കു മാറി. ആറു മക്കളില്‍ അഞ്ചാമത്തെ മകളാണ് ജോളി. തുടര്‍ മരണങ്ങളില്‍ സംശയം തോന്നിയിട്ടില്ലെന്നും മകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞിരുന്നെന്നും ജോളിയുടെ പിതാവ് ജോസഫ് പറഞ്ഞു. രണ്ടു മാസംമുമ്പ് ജോളി അനുജന്‍ നോബിയുമൊത്ത് വാഴവരയിലെ തറവാട്ടിലും ഏലത്തോട്ടത്തിലും എത്തിയിരുന്നു.
അതേസമയം ജോളി തനിക്കെതിരെ മൊഴി നല്‍കിയെന്ന വാര്‍ത്ത സത്യമാണെങ്കില്‍ അത് തന്നെയും കുരുക്കാനുള്ള ശ്രമമാണെന്നാണ് ഷാജു പറയുന്നത്. സംഭവത്തില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രചരിപ്പിച്ച് കുടുക്കാന്‍ നോക്കുകയാണെന്നും. ജോളിയെ സഹായിച്ചു എന്ന് മൊഴി നല്‍കിയിട്ടില്ലെന്നും. തനിക്കെതിരെ ചിലര്‍ കഥ മെനയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ജീവിതത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും ജീവിതത്തില്‍ ജാഗ്രത കാണിക്കേണ്ടതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവങ്ങളെന്നും ഷാജു പറഞ്ഞു. ജാഗ്രതക്കുറവുണ്ടായാല്‍ അതിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിക്കണം. മകളുടെ മരണത്തിന് കാരണം ചിക്കന്‍പോക്‌സോ ഭക്ഷണം നെറുകെയില്‍കയറിയതോ ആണെന്നാണ് കരുതിയത്. കുഞ്ഞുശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം.എന്നാല്‍ നിലവിലെ സംഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയായിരുന്നു എന്ന് തോന്നുണ്ടെന്നും ഷാജു വിശദീകരിച്ചു. തിങ്കളാഴ്ച അന്വേഷണസംഘം വിളിച്ചുവരുത്തിയത് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഒരവസരം കൂടി നല്‍കിയതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നും ഷാജു പ്രതികരിച്ചു.
ജോളിയുടെ കൂടെ ഒരാളെ കൂടി കിട്ടണമെന്ന താല്‍പര്യമാണ് തനിക്കുമുള്ളത്. ജോളിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. എന്‍ഐടിക്കു സമീപത്തെ ബ്യൂട്ടി പാര്‍ലറുമായുള്ള ഇടപാടുകളും അറിയില്ല. സാമ്പത്തിക ഇടപാടുകളെപ്പറ്റിയും വിവരങ്ങളൊന്നും ജോളി പങ്കുവച്ചിട്ടില്ല.
മരിച്ച ആല്‍ഫൈന്റെ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതായിരുന്നെന്നും ഷാജു പറഞ്ഞു. ഭക്ഷണം നെറുകയില്‍ കയറിയതാകാം മരണകാരണമെന്നായിരുന്നു കരുതിയത്. അമ്മയ്ക്ക് ചിക്കന്‍ പോക്സ് വന്നതിന്റെ സംശയവുമുണ്ടായിരുന്നു. പിഞ്ചുകുഞ്ഞായിരുന്നതിനാലാണ് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നെങ്കില്‍ ഈ ദുരൂഹത ഉണ്ടാകില്ലായിരുന്നു.
https://www.facebook.com/Malayalivartha