Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടത്തായി കൂട്ടക്കൊലയ്ക്കായി പ്രധാനപ്രതി ജോളി ഉപയോഗിച്ച സയനൈഡ് കോഴിക്കോട് എന്‍.ഐ.ടി ലാബില്‍ നിന്ന് സംഘടിപ്പിച്ചതാണോ എന്ന് അന്വേഷണ സംഘത്തിന് സംശയം

10 OCTOBER 2019 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

കൂടത്തായി കൂട്ടക്കൊലയ്ക്കായി പ്രധാനപ്രതി ജോളി ഉപയോഗിച്ച സയനൈഡ് കോഴിക്കോട് എന്‍.ഐ.ടി ലാബില്‍ നിന്ന് സംഘടിപ്പിച്ചതാണോ എന്ന് അന്വേഷണ സംഘത്തിന് സംശയം. എന്‍.ഐ.ടി ലാബില്‍ മുമ്പ് ഉപയോഗിച്ചിരുന്ന സയനൈഡ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ക്യാമ്പസ് കേന്ദ്രീകരിച്ച് മുമ്പ് അധ്യാപകന്‍ ഉള്‍പ്പെടെ അസ്വഭാവികമായി മരിച്ചിട്ടുണ്ട്. ആ വഴിക്കെല്ലാം അന്വേഷണം നടക്കും. 1997ന് ശേഷമാണ് ലാബില്‍ സയനൈഡ് ഉപയോഗിക്കാത്തത്. മുമ്പ് വാങ്ങിയത് സൂക്ഷിക്കുന്ന മുറിക്ക് രണ്ട് താക്കോലുണ്ട്. അവ സൂക്ഷിക്കുന്ന രണ്ട് ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അവരില്‍ നിന്ന് ജോളിക്ക് സയനൈഡ് ലഭിച്ചോ എന്നാണ് അന്വേഷിക്കുന്നത്.

സയനൈഡ് താന്‍ ഒരു തവണ മാത്രമേ ജോളിക്ക് നല്‍കിയുള്ളൂ എന്ന് അറസ്റ്റിലായ പ്രജികുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്ട്ടിയെ കൊല്ലാനാണ് കൊടുത്തതെന്നാണ് വിശദീകരണം. അത് കൂടി കണക്കിലെടുത്താണ് എന്‍.ഐ.ടിയിലെ ദുരൂഹത തേടി അന്വേഷണ സംഘം ഇറങ്ങുന്നത്. കെമിസ്ട്രി അധ്യാപകനായ സി. അരുണ്‍കുമാര്‍ 2015ല്‍ അസ്വഭാവികമായാണ് മരിച്ചത്. ക്യാന്‌സില്‍ കുഴഞ്ഞ് വീണ അരുണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അതിനാല്‍ അതും അന്വേഷിക്കും. എന്‍.ഐ.ടി പരിസരത്ത് ജോളിക്ക് വിപുലമായ ബന്ധങ്ങളുണ്ടായിരുന്നു. അതേക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തതമായ വിവരം ലഭിച്ചു.

എന്‍.ഐ.ടിയിലേക്കെന്ന് പറഞ്ഞ് ദിവസവും വീട്ടില്‍ നിന്നിറങ്ങിയിരുന്ന ജോളിക്ക് ക്യാമ്പസിലെ ബ്യൂട്ടി പാര്‍ലറിന് പുറമേ മറ്റ് പല ബന്ധങ്ങളും ഉണ്ടായിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം എന്‍.ഐ.ടി പരിസരത്തും ജോളിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ബ്യൂട്ടിപാര്‍ലര്‍ ഉടമ മുജീബിനും ഭാര്യ ഷീബയ്ക്കും ജോളിയുമായി അടുത്തബന്ധമായിരുന്നെന്ന് പരിസത്തുള്ള യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. 2015ലാണ് എന്‍ഐടി ലേഡീസ് ഹോസ്റ്റലിനുള്ളില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ചാത്തമംഗലത്തെ സില്‍വിയ ഫ്രാങ്കഌനായിരുന്നു അന്ന് നടത്തിയിരുന്നത്.
2016 മുതല്‍ മൂന്ന് വര്‍ഷമായി നടത്തിപ്പ് ചൂലൂരിലെ ഷീബയാണ് നടത്തുന്നത്. സില്‍വിയുടെയും ഷീബയുടെയും ജീവനക്കാര്‍ ജോളിയെ കണ്ടിട്ടില്ലെന്നാണ് പറയുന്നത്.

ജോളിക്ക് എന്‍ഐടിക്കടുത്ത് സ്വന്തമായി ഫഌറ്റുണ്ടെന്നും സംശയിക്കുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പതിവായി എന്‍.ഐ.ടി ക്യാമ്പസിനുള്ളിലും കാന്റീന്‍ അടക്കമുള്ള ഇടങ്ങളില്‍ ജോളി എന്നും എത്തുമായിരുന്നു. ഇക്കാര്യം ജീവനക്കാരടക്കം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആരൊക്കെയാണ് ഇവരുടെ അടുപ്പക്കാരെന്ന് അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഔസ്യത്തും അനുബന്ധ രേഖകളും ഉണ്ടാക്കിയത് എന്‍ഐടിക്ക് സമീപമുള്ള ചിലസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണെന്നാണ് വിവരം. അത് തെളിയിക്കാനാണ് ജോളിക്കുണ്ടായിരുന്ന സൗഹൃദങ്ങളും ബന്ധങ്ങളും അന്വേഷിച്ചത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇതിലെല്ലാം കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഔസ്യത്തില്‍ സി.പി.എം നേതാവ് വ്യാജ ഒപ്പിട്ടത് എന്‍.ഐ.ടി സെക്യൂരിറ്റിയായ മഹേഷിന്റെ പേരിലായിരുന്നു. വടകര എസ്.പി അന്വേഷിച്ച് ചെന്നപ്പോള്‍ മഹേഷ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ജോളി എന്‍.ഐ.ടിയില്‍ ജോലി ചെയിതിരുന്നില്ലെങ്കിലും അവിടെയുള്ള ചിലരുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. അല്ലെങ്കില്‍ പതിവായി അവിടെ പോകാനൊക്കില്ല, മാത്രമല്ല ഓണം, ക്രിസ്മസ്, മറ്റ് ആഘോഷങ്ങള്‍ എന്നിവ എന്‍.ഐ.ടിയില്‍ നടക്കുമ്പോള്‍ അതിനനുസരിച്ചുള്ള വേഷം ധരിച്ചാണ് വീട്ടില്‍ നിന്ന് പോയിരുന്നതെന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവും ആദ്യ ഭര്‍ത്താവ് റോയിയുടെ വീടിന് അടുത്തുള്ളവരും പറയുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (13 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (1 hour ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (2 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (4 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

Malayali Vartha Recommends