വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി എം.എസ്.സി കമ്പനിക്ക് കൈമാറ്റം ചെയ്യാന്‍ സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്. വിദേശ നിക്ഷേപ നീക്കം മുന്‍കൂട്ടി അറിയിക്കാത്തതില്‍ സര്‍ക്കാരിനുള്ള അതൃപ്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.
ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡിലെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അപേക്ഷയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അനുമതിയോടെ മാത്രം അന്തിമകരാര്‍ എന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഓഹരി കൈമാറ്റത്തിന് പ്രാഥമിക ധാരണം മാത്രം ആയെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നല്‍കിയ കത്തിലും വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha

























