നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

തൃശൂര്‍ നെടുപുഴയില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവില്‍ പാടത്ത് വളര്‍ത്തിയിരുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കാന്‍ ബോട്ടില്‍ കോള്‍പ്പാടത്തേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഞ്ചുപേരാണ് ബോ ട്ടില്‍ ഉണ്ടായിരുന്നത്. പാടത്തിന് നടുവില്‍ വച്ച് ബോട്ട് മുങ്ങി. മൂന്നുപേര്‍ നീന്തിക്കയറി.
കാണാതായ രണ്ടുപേര്‍ക്കായി ഫയര്‍ഫോഴ്‌സ് തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് രക്ഷപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വെളിച്ചക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. സുനി എന്ന വ്യക്തിയാണ് മീന്‍ വളര്‍ത്തുന്നതിനായി കോള്‍പ്പാടം പാട്ടത്തിനെടുത്തിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha

























