Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമാദമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയെ കഴുമരത്തില്‍ നിന്ന് രക്ഷിച്ച അഭിഭാഷകന്‍ ആളൂരിനും ജൂനിയേഴ്‌സിനും കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയെ രക്ഷിക്കാനാവുമോ?

10 OCTOBER 2019 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

പ്രമാദമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയെ കഴുമരത്തില്‍ നിന്ന് രക്ഷിച്ച അഭിഭാഷകന്‍ ആളൂരിനും ജൂനിയേഴ്‌സിനും കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയെ രക്ഷിക്കാനാവുമോ? . ഗോവയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോകേണ്ട ആളൂര്‍ ജൂനിയേഴ്‌സിനെ ജോളിക്കായി രംഗത്തിറക്കിയതോടെയാണ് നിയമവിദഗ്ധര്‍ ഇക്കാര്യം ഉറ്റുനോക്കുന്നത്. . ജോളിയുടെ വീട്ടുകാര്‍ തന്നെ സമീപിച്ചെന്നാണ് ആളൂര്‍ ആദ്യം പറഞ്ഞിരുന്നത്. അവരത് നിഷേധിച്ചതോടെ, ജോളിക്ക് വളരെ വേണ്ടപ്പെട്ടവരാണ് വക്കാലത്തിനായി എത്തിയതെന്നും അവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും പിന്നീട് വ്യക്തമാക്കി. കോഴിക്കോട് ബാറിലെ അഭിഭാഷകരാരും ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് ആളൂരില്‍ അഭയം പ്രാപിച്ചത്. കഴിഞ്ഞ ദിവസം ആളൂരിന്റെ ജൂനിയേഴ്‌സ് ഉള്‍പ്പെടെ ചിലര്‍ ജയിലിലെത്തി ജോളിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ജോളിയുടെ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമാണ് അവര്‍ക്ക് പങ്കുള്ളതെന്നാണ് പൊലീസ് അന്വേഷണത്തില്‍ സംശയിക്കുന്നത്. മറ്റെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും ആളൂര്‍ പറഞ്ഞു. തൂങ്ങിമരണവും അപകട മരണവും ഒക്കെ ജോളിയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് പിന്നില്‍ വേറെ പലരുടെയും കരങ്ങളുള്ളതായും സംശയിക്കുന്നു. ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പൊലീസ് അതൊന്നും കോടതി തെളിവായി സ്വീകരിക്കില്ല. സൗമ്യവധക്കേസില്‍ സാഹചര്യങ്ങള്‍ ആണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ വിവരിച്ചത്. എന്നാല്‍ തെളിവ് എവിടെ എന്നാണ് കോടതി ചോദിച്ചത്. അതില്ലാത്താത് കൊണ്ടാണ് ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഒഴിവാക്കിയതെന്നും ആളൂര്‍ പറഞ്ഞു.

കൂടത്തായി കേസ് പൊലീസ് നന്നായി അന്വേഷിച്ചിട്ടുണ്ട്, അതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ആളൂര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവുകള്‍ നിരത്തി വാദിക്കുന്നതിന് അനുസരിച്ചാണ് കേസ് വിജയിക്കുന്നത്. വിവാദമായ കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി താന്‍ ഹാജരാകുന്നതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. അഭിഭാഷകരെ വയ്ക്കാന്‍ കഴിവില്ലാത്ത പ്രതികള്‍ക്ക് നിയമസഹായം നല്‍കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതേ താന്‍ ചെയ്യുന്നുള്ളൂ. ദുബയില്‍ ബിസിനസ് നടത്തുന്ന തനിക്ക് അതിന്റെയും കേസുകളുടെയും തിരക്കുണ്ട്. അല്ലാതെ മാധ്യമങ്ങള്‍ പറയുന്നത് പോലെ വലിയ ക്രിമിനലുകള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഹാജരാകുന്നത് പബഌസിറ്റിക്ക് വേണ്ടിയല്ലെന്നും ആളൂര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന അങ്ങനെ നിരവധി വകുപ്പുകളാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് കൊലപാതകങ്ങളിലും പ്രത്യേകം പ്രത്യേകം എഫ്.ഐ.ആറാണ് ഇടുന്നത്. സംശയത്തിന്റെ ആനുകൂല്യം എപ്പോഴും പ്രതിക്കായിരിക്കും ലഭിക്കുക. അതിനാല്‍ അന്വേഷണം മാത്രമല്ല കാര്യക്ഷമമാക്കിയിട്ട് കാര്യമില്ല. പ്രോസിക്യൂഷന്‍ തെളിവുകള്‍ സഹിതം കേസ് കോടതിയില്‍ അവതരിപ്പിച്ചാലേ പ്രതിയെ ശിക്ഷിക്കൂ. അതുകൊണ്ട് വലിയ വെല്ലുവിളിയാണ് സര്‍ക്കാര്‍ അഭിഭാഷകനുള്ളത്. ജോളിയെ ആറ് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണവര്‍. ഇതുവരെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം മികച്ചതാണെന്ന് പരാതിക്കാരും പൊതുസമൂഹവും ഒരേ പോലെ പറയുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (12 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (1 hour ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (2 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (3 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (4 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

Malayali Vartha Recommends