ഈ പ്രിയ സുഹൃത്തിനെ കണ്ടു കിട്ടിയതായ വിവരം നിങ്ങളേവരോടും സന്തോഷപൂര്‍വ്വം അറിയിക്കുന്നു; മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്വന്തം പിതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ ഒടുവിൽ പോലീസ് പൊക്കി

മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്വന്തം പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ. പിതാവിനെ മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മകനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മകനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
എന്നാൽ ഒളിവിൽ പോയ ഇയാൾ പിടിയിലായ വിവരം ഫേസ്ബുക്കിലൂടെ പോലീസ് തന്നെയാണ് പങ്കുവച്ചത്. 'ഈ പ്രിയസുഹൃത്തിനെ കണ്ടു കിട്ടിയതായ വിവരം നിങ്ങളേവരോടും സന്തോഷപൂര്‍വ്വം അറിയിക്കുന്നു' എന്ന് ട്രോള്‍ രൂപേണയാണ് ഇയാള്‍ പിടിയിലായ കാര്യം പങ്കുവെച്ചത്.
https://www.facebook.com/Malayalivartha