അരൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥി ഗീതാ അശോകനെതിരെ യൂത്ത് കോണ്‍ഗ്രസ്, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കടുത്ത ലംഘനം നടത്തിയാണെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എംപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി

അരൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥി ഗീതാ അശോകനെതിരെ യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഗീത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കടുത്ത ലംഘനം നടത്തിയാണെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എംപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യൂത്ത് വിംഗ് ആയ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറിയായിരുന്നു ഗീതാ അശോകന്‍. അച്ചടക്ക നടപടിയുടെ ഭാഗമായി അവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളതാണ്.
പോസ്റ്ററുകളും നോട്ടീസുകളും പോലുള്ള പ്രചാരണ സാമഗ്രികളില്‍ യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറിയാണെന്ന് അവര്‍ തെറ്റായി അവകാശപ്പെടുന്നു. ഇത് വസ്തുതാ വിരുദ്ധമാണ്. യൂത്ത് കോണ്‍ഗ്രസ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നും പരാതിയില്‍ പറഞ്ഞു. ഈ വിഷയം അന്വേഷിച്ച് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണണമെന്നും ഡീന്‍ കുര്യാക്കോസ് ഇലക്ടറല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട്ടുകാരിയാണ് ഗീത. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ അവഗണിച്ചതിലും സാമുദായിക രാഷ്ട്രീയത്തിന് അടിയറവ് പറഞ്ഞതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് ഗീത അശോകന്‍ റിബലായി മത്സരിക്കുന്നത്. ഗീതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രണ്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാര്‍ രാജിവച്ചിരുന്നു.
കെ.എസ്.യുവിലൂടെയാണ് ഗീത അശോകന്‍ രാഷ്ട്രീയത്തിലെത്തിയത്. 2011ല്‍ രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടില്‍ അഖിലേന്ത്യാ സെക്രട്ടറിമാരുടെ മത്സരത്തില്‍ പങ്കെടുക്കാന്ഡ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്ന് വനിതകളില്‍ ഒരാളായിരുന്നു ഗീത. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നടത്തിയ യുവകേരള യാത്രയിലെ അംഗമായിരുന്നു. സേവ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ഭൂ രഹിതര്‍ക്ക് വീട് പണിത് കൊടുക്കുന്നുമുണ്ട്. സാമുദായിക സമവാക്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനാണ് ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതേസമയം ഗീതയുടെ പ്രതിഷേധം തണുപ്പിക്കാന്‍ മറ്റ് ചില ഫോര്‍മുലകളുമായി നേതൃത്വം മുന്നോട്ട് വച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ കോണ്‍ഗ്രസ് ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഈഴവ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലത്തില്‍ എസ്.എന്‍.ഡി.പി , ബി.ഡി.ജെ.എസ് വോട്ടുകള്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും എസ്.എന്‍.ഡി.പി നേതൃത്വം അകന്ന് നില്‍ക്കുകയാണ്. ബി.ഡി.ജെ.എസ് ആകട്ടെ സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താന്‍ തയ്യാറായില്ല. അതിനാല്‍ ആ വോട്ടുകളെല്ലാം ഇടത് പെട്ടിയില്‍ വീഴുമെന്ന ആശങ്ക കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഉണ്ട്. യു.ഡി.എഫിന്റെ പാലായിലെ പരാജയത്തിന് പ്രധാന കാരണം എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസുമാണ്. അവരുടെ വോട്ടുകള്‍ മാണി സി.കാപ്പന്റെ പെട്ടിയില്‍ വീണതോടെ കേരളാ കോണ്‍ഗ്രസ് അരനൂറ്റാണ്ട് ഭരിച്ച പാലായില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha