Widgets Magazine
21
Oct / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുത്തശ്ശിയുടെ മടിയിൽ മഹാലക്ഷ്മി!! ദിലീപ് കാവ്യ താരദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് സോഷ്യൽമീഡിയ? മഹാലക്ഷ്മിയുടെ ആദ്യ പിറന്നാൾ കെങ്കേമമാക്കി പത്മസരോവരം!! സോഷ്യൽ മീഡിയ ഏറ്റെടുത്ത് മഹാലക്ഷ്മിയുടെ ആദ്യ ചിത്രങ്ങൾ


കാമുകൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സമ്മാനിച്ച ഗർഭവും പേറി വീട്ടുകാരും, നാട്ടുകാരും അറിയാതെ ബിരുദ വിദ്യാർത്ഥിനി ഒളിപ്പിച്ചത് ഒമ്പത് മാസം; താലോലിക്കാനെടുത്ത കൈകൾകൊണ്ട് പൊക്കിൾക്കൊടി കത്രികകൊണ്ട് മുറിച്ച് പാലൂട്ടിയ ശേഷം, നനഞ്ഞ തുണി കഴുത്തില്‍ച്ചുറ്റി കൊലപ്പെടുത്തി- ചെറുതോണിയിലെ പ്രണയവും കൊലപാതകവും സിനിമയെ വെല്ലും


എന്റെ പേരിൽ ഐഡി ഉണ്ടാക്കുന്നു... പെണ്‍കുട്ടികള്‍ക്ക് റിക്വസ്റ്റുകള്‍ അയയ്ക്കുന്നു... ആളുകള്‍ അവര്‍ ഞാനെന്ന് വിശ്വസിച്ച്‌ ചാറ്റ് ചെയ്യുന്നു!! തന്റെ വ്യാജന്മാർക്കെതിരെ ഉണ്ണിമുകുന്ദൻ


അടുത്ത ഒരു മാസം ഇനി കിടക്കയില്‍ വിശ്രമം; കുറച്ച് ആഴ്ച്ചകൾക്ക് മുൻപ് എന്റെ ജീവിതത്തിൽ മറക്കാനാകാത്തതാണ് സംഭവിച്ചത്; ചെറിയൊരു ശസ്ത്രക്രിയയും നടത്തി; ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു... ചിത്രം പുറത്ത് വിട്ട് നടി മഞ്ജിമ


സിനിമ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ബില്‍ കണ്ട് ഞെട്ടി!! 11 തരം ഭക്ഷണവും വെള്ളവും ചേര്‍ത്ത ബില്‍ തുക വെറും 4.32 ലക്ഷം മാത്രം, സംവിധായകനായ അനീഷ് ഉപാസനയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി അന്വേഷണമാരംഭിച്ചു

10 OCTOBER 2019 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് തുടങ്ങി.... രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്... തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കനത്ത സുരക്ഷ സംവിധാനങ്ങളാണ് പൊലീസും ഒരുക്കിയിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ..കനത്ത മഴ വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്ന് ആശങ്ക

കനത്ത മഴ... മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി....

ഭിന്നശേഷിക്കാര്‍ പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി

ഫെയ്‌സ്ബുക്കും വാടസാപ്പും ഉപയോഗിക്കുന്ന പെൺകുട്ടികൾ സുരക്ഷിതരോ ? വ്യാജ ഫെയ്‌സ്ബുക് ഐഡി വഴി പെൺകുട്ടികളെ കെണിയിലാക്കുന്നവർ നിരവധി; സൂക്ഷിക്കുക

തലശേരിയില്‍ നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കര്‍ സ്ഥലവും ബഹുനില കെട്ടിടവും കൊള്ളപ്പലിശക്കാരന്‍ തട്ടിയെടുത്ത സംഭവത്തില്‍ റിട്ട.എസ്പി യുടെ നേതൃത്വത്തിലുള്ള കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ ഡിക്റ്ററ്റീവ് ഏജന്‍സി അന്വേഷണമാരംഭിച്ചു. മലബാറിലെ വിവിധ സ്ഥലങ്ങളില്‍ സിഐയായും ഡിവൈഎസ്പിയായും എസ്പിയായും സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതീവ രഹസ്യമായി അന്വേഷണമാരംഭിച്ചിട്ടുള്ളത്.

വടക്കേ മലബാറിലെ അതിപ്രശസ്തരായിരുന്ന ഡോക്ടര്‍ ദമ്പതിമാരുടെ ബഹുനില കെട്ടിടവും സ്ഥലവുമാണ് ആസൂത്രിത നീക്കത്തിലൂടെ ബ്ലേഡ് മാഫിയ തട്ടിയെടുത്തത്. വിവിധ ഘട്ടങ്ങളിലായി വാങ്ങിയ 50 ലക്ഷം രൂപക്ക് സെക്യൂരിറ്റിയായി നല്‍കിയ 14 ബ്ലാങ്ക് ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് പള്ളൂര്‍ സ്വദേശിയായ പലിശക്കാരന്‍ ഡോക്ടര്‍ ദമ്പതികളെ വഞ്ചിച്ചത്. ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന ക്രൂരമായി തട്ടിപ്പിന്റെ കഥ അടുത്ത നാളുകളിലാണ് പുറംലോകം അറിഞ്ഞത്.

അരയേക്കര്‍ സ്ഥലവും ബഹുനില കെട്ടിടവും തട്ടിയെടുത്തതിനു പിന്നാലെ, ഈ അരയേക്കര്‍ സ്ഥലം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയും ഈ വില്പനയിലൂടെ ലഭിച്ച തുകയില്‍ നിന്നും ഭീമമായ സംഖ്യ കൊള്ളപ്പലിശക്കാരന്‍ തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഈ തുക തട്ടിയെടുക്കാന്‍ ഉപയോഗിച്ചതും ചെക്ക് ആയിരുന്നു.

ബ്ലേഡ് മാഫിയയുടെ പിടിയിലമര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്ന ഡോക്ടര്‍ ദമ്പതിമാരിലെ ഭാര്യ 14 വര്‍ഷം കഴിഞ്ഞത് നഗരത്തിലെ രണ്ട് ലോഡ്ജുകളില്‍ ആയിരുന്നു. എല്ലാം നഷ്ടപ്പെട്ട് ലോഡ്ജിലെ ഒറ്റ മുറിയില്‍ കഴിഞ്ഞിരുന്ന വനിത ഡോക്ടര്‍ ഒടുവില്‍ കടന്നു പോയത് ദുരിതങ്ങളിലൂടെയായിരുന്നു. അതി പ്രശസ്തയായ ഡോക്ടറെ തേടി തന്റെ പഴയ കാല രോഗികള്‍ എത്തിയിരുന്നു.ഇതിലൂടെ ലഭിച്ചിരുന്ന വരുമാനമാണ് ഡോക്ടര്‍ക്ക് ഏക ആശ്രയമായിരുന്നത്.

ഒടുവില്‍ കിടപ്പിലായ ഡോക്ടര്‍ അമിത ഭാരം മൂലമുള്ള കഠിന പ്രയാസങ്ങളും അനുഭവിച്ചു. കിടക്കയില്‍ നിന്നും തിരിയാന്‍ പോലും സാധിക്കാതിരുന്ന ഡോക്ടര്‍ക്ക് സഹായവുമായി എത്തിയിരുന്നത് തലശേരി സമരിറ്റന്‍ ഹോമിലെ സന്യാസിനിമാരായിരുന്നു. ചികിത്സകള്‍ ഫലിക്കാതാവുകയും അതീവ ഗുരുതരാവസ്ഥയില്‍ മുറിയില്‍ തന്നെ ആരുടേയും സഹായമില്ലാതെ ഡോക്ടര്‍ കഴിയുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട ലോഡ്ജ് അധികൃതര്‍ വിവരം തലശേരിയിലെ ചില മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വൈദികരും തലശേരി ഐഎംഎ ഭാരവാഹികളും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഡോക്ടറെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം വെന്റിലേറ്ററിലുള്‍പ്പെടെ നീണ്ടു നിന്ന ചികിത്സ നല്‍കിയെങ്കിലും ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങി. മൃതദേഹം തലശേരി സഹകരണ ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിക്കുകയും ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടു പോയി കുടുംബ കല്ലറയില്‍ സംസ്‌കരിക്കുകയും ചെയ്തു. ലക്ഷങ്ങള്‍ വന്ന ചികിത്സാചിലവ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്‌മെന്റും ചേര്‍ന്നാണ് അടച്ചതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരനും മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെപിഎ സിദ്ദീഖും പറഞ്ഞു.

ഭര്‍ത്താവായ ഡോക്ടറുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. രോഗം മൂര്‍ഛിച്ച് ഇരു കാലുകളും മുറിച്ചു നീക്കപ്പെട്ട ഡോക്ടര്‍ ഒടുവില്‍ വയനാട്ടിലെ അഗതി മന്ദിരത്തില്‍ വെച്ച് മരണമടയുകയായിരുന്നു. അഗതി മന്ദിരത്തില്‍ നിന്നും ആംബുലന്‍സില്‍ കയറ്റി വിട്ട മൃതദേഹം തലശേരിയിലെ വൈദികരുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ സംസ്‌കരിക്കുകയായിരുന്നു. ഡോക്ടര്‍ ദമ്പതികള്‍ ഇത്രയേറെ ദുരിതങ്ങളിലൂടെ കടന്നു പോയിട്ടും കോടികള്‍ തട്ടിയെടുത്ത ബ്ലേഡ് മാഫിയ സംഘം ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മരണമടയുന്നതിന് മുമ്പ് തയാറാക്കിയ വില്‍പത്രത്തില്‍ സ്വത്ത് രണ്ട് പെണ്‍മക്കള്‍ക്ക് മാത്രമായി വീതിച്ച് കൊടുക്കാന്‍ ശ്രമിച്ചതിനെ ഏക മകന്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് നടന്ന വിവാദങ്ങളും ഡോക്ടര്‍ ദമ്പതികളുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണവുമാണ് നാട്ടുകാരെ ഞെട്ടിച്ച കൊള്ളപ്പലിശയുടെകഥ പുറം ലോകം അറിയാന്‍ കാരണമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് തുടങ്ങി.... രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്... കനത്ത മഴ വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്ന് ആശങ്ക  (9 minutes ago)

കനത്ത മഴ... മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി....  (19 minutes ago)

ഭിന്നശേഷിക്കാര്‍ പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍  (10 hours ago)

ഡിപേ ഫേക്ക് സൈബര്‍ ലോകത്ത് ഭീഷണിയാകുന്നു... നടിമാര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇരകള്‍  (11 hours ago)

മെഗാസ്റ്റാറിന്റെ ജോണിവാക്കര്‍ വീണ്ടും വരുന്നു...  (11 hours ago)

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി  (11 hours ago)

ഫെയ്‌സ്ബുക്കും വാടസാപ്പും ഉപയോഗിക്കുന്ന പെൺകുട്ടികൾ സുരക്ഷിതരോ ? വ്യാജ ഫെയ്‌സ്ബുക് ഐഡി വഴി പെൺകുട്ടികളെ കെണിയിലാക്കുന്നവർ നിരവധി; സൂക്ഷിക്കുക  (13 hours ago)

ഹോട്ടൽ ഭക്ഷണത്തിൽ ഒച്ച്; തിരുവനന്തപുരത്തെ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചു  (13 hours ago)

ഇന്ത്യൻ ആക്രമണത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ  (13 hours ago)

ആകാശഗംഗയെ ജീൻസ് ഇടീക്കാൻ കഴിയില്ല; വ്യക്തിപരമായി ടാർഗറ്റ് ചെയ്തു കൊണ്ടുള്ള ചിലരുടെ മോശം പരാമർശങ്ങൾക്കും വൃത്തികെട്ട കമൻറുകൾക്കും പുല്ലു വില മാത്രം; ആകാശ ഗംഗയെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി സംവിധാ  (14 hours ago)

ഇത് കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളല്ല ഹെലനാണ്; ദുരൂഹതകൾ നിറച്ച് 'ഹെലൻ'ൻറെ ട്രെയ്‌ലർ; ആകാംഷയോടെ ആരാധകർ  (14 hours ago)

റിയാലിറ്റി ഷോയിൽ അതിഥിയായി വന്ന ഗായികയുടെ അടുക്കൽ മത്സരാർത്ഥി ഓടിയെത്തി ; പിന്നെ നടന്നത് ഞെട്ടിക്കുന്ന സംഭവം; വീഡിയോ വൈറൽ  (15 hours ago)

ആകാശ ഗംഗയുടെ ട്രെയ്‌ലറുമായി താര രാജാക്കന്മാർ; കാത്തിരിപ്പോടെ പ്രേക്ഷകർ  (15 hours ago)

കാത്തിരിക്കാം; വിജയുടെ ബിഗിലിനായി; കേരളത്തില്‍ 200ഓളം സ്‌ക്രീനുകൾ  (15 hours ago)

പ്രധാനമന്ത്രി സഞ്ചരിച്ച ഹെലിക്കോപ്റ്ററിന്റെ ചിത്രം പകര്‍ത്തി; രണ്ടുപേരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യംചെയ്തു  (15 hours ago)

Malayali Vartha Recommends