ജോളി നടത്തിയ കുറ്റകൃത്യങ്ങള്‍ ഒരോന്നായി പുറത്തുവരുന്നു ... താമരശ്ശേരി രൂപത മുന്‍ വികാരി ജനറലിന്റെ വ്യാജ കത്ത് ജോളി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്

കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളി താമരശ്ശേരി രൂപത മുന്‍ വികാരി ജനറലിന്റെ വ്യാജ കത്ത് തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വടകര റൂറല്‍ എസ്.പി ഓഫീസില്‍ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കോടഞ്ചേരിയിലെ ഷാജുവിനെ ജോളി രണ്ടാം വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയില്‍ പേര് നിലനിറുത്താനായിരുന്നു ശ്രമം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയില്‍ അംഗമാക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു വ്യാജ കത്തിലെ ഉള്ളടക്കം.
പ്രതികളായ ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ നേരത്തെ തന്നെ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























