കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.കടയ്ക്കാവൂര്‍ എസ്പിബി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ദേവനാരായണന്‍, ഹരിചന്ദ് എന്നിവരെയാണ് കാണാതായത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒഴുക്ക് ശക്തമായതിനാല്‍ പ്രദേശത്ത് തെരച്ചില്‍ ദുഷ്‌ക്കരമാണ്.കലോത്സവമായതിനാല്‍ സ്‌കൂളില്‍ ക്ലാസില്ലാത്തതിനാല്‍ എട്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ബീച്ചിലെത്തിയത്. ഇതില്‍ മൂന്ന് പേരാണ് അപകടത്തില്‍പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഗോകുല്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് രക്ഷപ്പെടുത്തിയത്. ചിറയന്‍കീഴ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗോകുലിനെ വീട്ടിലേക്ക് വിട്ടു.
https://www.facebook.com/Malayalivartha