ആളൂര്‍ വന്നു കഥ മാറി... സൗമ്യ വധക്കേസിലെ ഗോവിന്ദ ചാമി; ജിഷ വധക്കേസിലെ അമിറുള്‍ ഇസ്ലാം; ഇപ്പോള്‍ ദേ കൂട്ട കൊലപാതക കേസിലെ ജോളി; രക്ഷപ്പെടണോ ആളൂര്‍ വക്കീല്‍ തന്നെ വരണം; 14 വര്‍ഷത്തെ കൊലപാതക പരമ്പരയില്‍ ട്വിസ്റ്റുണ്ടാക്കി അഡ്വ. ബി.എ. ആളൂര്‍

ആയിരം രൂപയും മള്ളൂര്‍ വക്കീലും ഉണ്ടെങ്കില്‍ ആരെയും കൊല്ലാവുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതോടെ പഴഞ്ചൊല്ലിനും ട്വിസ്റ്റു വന്നു. ആയിരം രൂപ പോര ലക്ഷങ്ങളുണ്ടെങ്കില്‍ ചിലതെങ്കിലും നടക്കുമെന്നായി. അടുത്ത കാലത്ത് ഏറെ വിവാദമായ കേസുകളില്‍ പ്രതിക്കനുകൂലമായ വിധി സമ്പാദിച്ച വക്കീലാണ് അഡ്വ. ബി.എ. ആളൂര്‍. സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദ ചാമിയെ വധ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തി. ഏറെ വിവാദമായ ജിഷ വധക്കേസില്‍ അമിറുള്‍ ഇസ്ലാമിന് വേണ്ടിയും ഹാജരായി ശക്തമായി വാദിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടി ഹാജരായെങ്കിലും പിന്നീട് പിന്‍വാങ്ങിയിരുന്നു.
ഏറ്റവും ഒടുവില്‍ കൂടത്തായി കൊലപാതക കേസിലെ നായിക ജോളി ജോസഫിന് വേണ്ടിയാണ് ആളൂര്‍ ഹാജരാകുന്നത്. ആറ് പേരേയും താന്‍ തന്നെയാണ് കൊന്നതെന്ന് ജോളി ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചിരിക്കെയാണ് ആളൂര്‍ എത്തുന്നത്. സയനൈഡ് നല്‍കിയാണ് നാല് പേരെ കൊലപ്പെടുത്തിയത്. അന്നമ്മയ്ക്കും കുഞ്ഞിനും എന്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ഓര്‍മ്മയില്ല. കൂടുതല്‍പേരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നു. മറ്റു മരണങ്ങളില്‍ തനിക്ക് പങ്കില്ല. സയനൈഡിന്റെ ബാക്കി സൂക്ഷിച്ചിട്ടില്ലെന്നും അത് താന്‍ ഉപേക്ഷിച്ചുവെന്നും ചോദ്യം ചെയ്യലിനിടെ ജോളി വ്യക്തമാക്കിയതാണ് വിവരം. എന്നാല്‍ എല്ലാം പൊളിച്ചടുക്കിയാണ് അഡ്വ. ആളൂര്‍ ആന്റ് അസോസിയേറ്റ്‌സ് രംഗത്തെത്തിയത്.
കൂടത്തായി കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് സാധിക്കില്ലെന്നാണ് ആളൂര്‍ പറയുന്നത്. പിഞ്ചു കുഞ്ഞൊഴികെ മരിച്ചവരെല്ലാം ആത്മഹത്യ ചെയ്തതൊ ഹൃദയാഘാതം മൂലം മരിച്ചതൊ ആണെന്നാണ് തനിക്കു മനസിലായിട്ടുള്ളത്. നരഹത്യ തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്.
സംഭവത്തില്‍ ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ കൊലപാതകമാണെന്നു പ്രോസിക്യൂഷന് തെളിയിക്കാനാവില്ല. ആറു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. വിദേശത്തു നിന്നുള്ള രാസപരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടു വേണം അതെന്നാല്‍ പൊലീസിന് അത് സാധിക്കില്ലെന്നും ആളൂര്‍ പറഞ്ഞു.
ജോളിക്കു വേണ്ടി ഹാജരാകുന്നതിന് ആവശ്യപ്പെട്ടത് അവരുടെ ഏറ്റവും അടുത്ത ആളുകളാണ്. അതാരാണെന്ന് വെളിപ്പെടുത്തില്ല. അവരുമായി തന്റെ ജൂനിയര്‍ അഭിഭാഷകര്‍ ഇന്നലെ സംസാരിച്ചതിനെ തുടര്‍ന്ന് വക്കാലത്ത് എടുക്കുകയായിരുന്നു. കേസില്‍ അവര്‍ പ്രതി മാത്രമാണ്. കുറ്റം തെളിയിക്കുന്നതു വരെ കുറ്റം ആരോപിക്കപ്പെടുന്ന ആള്‍ മാത്രമാണ് ജോളി. അതുകൊണ്ടു തന്നെ സമീപിക്കുന്ന പ്രതികളുടെ അവകാശം സംരക്ഷിക്കുക തന്റെ ഉത്തരവാദിത്തമാണ്. ജോളിക്കു വേണ്ടി താന്‍ ഹാജരാകാന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും ആളൂര്‍ പറഞ്ഞു.
പ്രതി നല്‍കിയ മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാനാവില്ല. പൊലീസ് ശേഖരിച്ചിട്ടുള്ള മൊഴികളൊന്നും കോടതിയില്‍ അംഗീകരിക്കപ്പെടാവുന്നതല്ല. കോടതി അനുവദിച്ച ആറു ദിവസമെന്ന കസ്റ്റഡി കാലാവധി കഴിയുന്നതോടെ കേസിന്റെ യഥാര്‍ഥ ചിത്രം തെളിയും. അതിനു ശേഷം ജോളിക്കു വേണ്ടി കോടതിയില്‍ ഹാജരാകും. മാധ്യമ ശ്രദ്ധയുള്ള കേസുകള്‍ താന്‍ ഏറ്റെടുക്കുന്നു എന്നു പറയുന്നതില്‍ കാര്യമില്ല. എല്ലാ തരം കേസുകളും വാദിക്കുന്നുണ്ട്. പ്രതികള്‍ ആവശ്യപ്പെട്ടാല്‍ ആര്‍ക്കു വേണ്ടിയും താന്‍ ഹാജരാകുമെന്നും ആളൂര്‍ പറഞ്ഞു.
ആളൂരിന്റെ വരവോടെ സകലരും ഞെട്ടിയിട്ടുണ്ട്. ആളൂരിനെ പോലെ സാധാരണക്കാര്‍ക്ക് ബുദ്ധിയില്ലെങ്കിലും ആളൂര്‍ പറയുനന്തില്‍ എന്തോ ഒന്നില്ലേന്ന് സംശയം. 14 വര്‍ഷങ്ങള്‍ നീണ്ട കൊലപാതകങ്ങളാണ്. തെളിവുകള്‍ വളരെ കുറവും. ആ നിലയ്ക്ക് ആളൂരിന് കേസ് ആ വഴിയ്ക്ക് നയിക്കാം. പക്ഷെ വിയര്‍ക്കുന്നതോ പ്രോസിക്യൂഷനും. എന്തായാലും ആളൂര്‍ കളി തുടങ്ങിക്കഴിഞ്ഞു. ജോളിയെ രക്ഷപ്പെടുത്താനുള്ള കളി. ഇതോടെ ചിരിക്കുന്നതാകട്ടെ പുറത്ത് വിലസുന്ന അനേകായിരം ജോളിമാരും...
https://www.facebook.com/Malayalivartha























