Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടവിലായിരുന്നത് 192 ദിവസം; തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യം;വൈറലായ ആ ആർഎസ്എസ് ഓട്ടക്കാരൻ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു

11 OCTOBER 2019 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

ശബരിമല പ്രതിഷേധങ്ങൾക്കിടയിൽ സൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന ആ ഓട്ടം കാഴ്ചവച്ച ആ ആർഎസ്എസ് പ്രവർത്തകനെ അധികമാരും മറക്കാനിടയില്ല. സോഷ്യല്‍ മീഡിയകളിലൊക്കെത്തന്നെ വൈറലായിരുന്നു രാഷ്ട്രീയ ബജ്റംഗ്‌ദൾ മുൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂറിന്റെ 'ഓട്ടപ്പാച്ചില്‍'. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ഇയാൾ പൊലീസ് വാന്‍ കഴിഞ്ഞു കുതിച്ചപ്പോള്‍ എത്തിയത് പൊലീസ് ജീപ്പിന് മുന്നില്‍ ഒടുവില്‍ തിരിച്ച് ഓടിയപ്പോള്‍ പൊലീസ് പിടിയിലായി. ഈ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചാരമാണ് ലഭിച്ചത്.

ശബരിമലയുവതി പ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെ പൊലീസ് പിടിയിലായ ഗോപിനാഥൻ കൊടുങ്ങല്ലൂർ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ചില തിരിച്ചറിവുകളിലൂടെയാണ് രാഷ്ട്രീയ ബജ്റംഗ്‌ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

ശബരിമല പ്രതിഷേധത്തിനിടെ ഇദ്ദേഹത്തെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് ദിവസങ്ങളോളം തടവിൽ കഴിഞ്ഞ ഗോപിനാഥനെ സഹായിക്കാൻ നേതാക്കൾ ആരും എത്തിയില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലെ കുറിപ്പിൽ കുറ്റപ്പെടുത്തി. "മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു" എന്ന് തുടങ്ങുന്നതാണ് ഫെയ്സ്ബുക്ക് കുറിപ്പ്. രാഷ്ട്രീയ ബജ്റംഗ്‌ദളുമായി ബന്ധപ്പെട്ട പ്രവർത്തനം സ്വമേധയാ അവസാനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഫെയ്സ്ബുക്കിൽ ഇരുന്നല്ല, മറിച്ച് പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടതെന്ന് നേതാക്കളെ വിമർശിക്കുന്നുണ്ട്. എന്നാൽ ആരുടെയും പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

"മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫെയ്സ്ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫെയ്സ്ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്." എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പാലക്കാട് സ്വദേശിയായ ഷാജി മുള്ളൂര്‍ക്കാരനും സുഹൃത്ത് വിഷ്ണുവുമാണ് സംഘര്‍ഷത്തിനിടെ സാഹസികമായി ചിത്രവും വീഡിയോയും പകര്‍ത്തിയത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയോടെ പാലക്കാട് വിക്ടോറിയ കോളജിന് സമീപത്ത് നിന്നാണ് വൈറലായ ചിത്രവും വീഡിയോയും പകര്‍ത്തിയത്.

'സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പോലിസിന് നേരെ ആക്രമണം നടത്തിയ ആര്‍എസ്എസ്സുകാരന്‍ ഓടിപോകുന്ന കാഴ്ച്ച കണ്ടത്. ഉടനെ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന ആ ഓട്ടം കാമറയില്‍ പകര്‍ത്തി. പോലിസ് വാനിന് ചുറ്റും ഓടി അവസാനം പോലിസ് പിടിയിലാകുന്ന രസകരമായ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

ഇയാൾ മുൻപ് കൊടുങ്ങല്ലൂരില്‍ പാസ്റ്ററേയും വൈദികവിദ്യാര്‍ഥികളേയും ആക്രമിച്ച കേസിൽ പ്രതിയായിരുന്നു. ഇരിങ്ങാലക്കുടയിലുള്ള പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മേത്തല വലിയപണിക്കന്‍ തുരുത്തിലായിരുന്നു സംഭവം. ഹിന്ദുരാജ്യത്തില്‍ മതപരിവര്‍ത്തനം നടത്തുന്ന പാസ്റ്റര്‍മാര്‍ ആവശ്യമില്ലെന്ന് ആക്രോശിച്ച്‌ ആക്രമണം നടത്തുകയായിരുന്നു. ഈ ആക്രമണ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലും പ്രചരിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

USൽ ഇന്ത്യക്കാരിയെ കൊന്നു..  (11 minutes ago)

വി ഡി യുടെ കണക്കുകൾ..  (21 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (57 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (5 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

Malayali Vartha Recommends