Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

22 വര്‍ഷം മുമ്പ് പൊന്നാമുറ്റത്തെ മരുമകളായി എത്തിയ ജോളി തെളിവെടുപ്പിനിടെ നാട്ടുകാരെ അഭിമുഖീകരിക്കാനാകാതെ വീടിന്റെ പടി വീണ്ടും ചവിട്ടിയത് തലവഴി ഷാളിട്ട് മറച്ച്; നല്ല പെരുമാറ്റം കൊണ്ട് അയല്‍ക്കാരുടെ ഇഷ്ടം സമ്പാദിച്ച സ്നേഹനിധിയായ മരുമകളെ കൂകിവിളിച്ചും, അസഭ്യം പറഞ്ഞും, കയ്യിൽ കിട്ടിയാൽ പെരുമാറാനും തയ്യാറായി നാട്ടുകാർ:- കൊലപാതക പരമ്പരയിലെ തെളിവെടുപ്പിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങൾ ഇങ്ങനെ...

11 OCTOBER 2019 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

22 വര്‍ഷം മുമ്പാണ് റോയ് തോമസിനെ വിവാഹം ചെയ്ത് ജോളി കൂടത്തായിയിൽ പൊന്നാമുറ്റത്തെ മരുമകളായി എത്തുന്നത്. കൊലപാതക പരമ്പരയില്‍ നാലാമത് കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ജോളി റോയിയെ കാണുന്നതും ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. കൂടത്തായിക്കാര്‍ക്ക് ജോളി പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ മാത്രമായിരുന്നില്ല. നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും, നല്ല പെരുമാറ്റം കൊണ്ട് അയല്‍ക്കാരുടെ ഇഷ്ടം സമ്പാദിക്കുകയും, ഭര്‍ത്താവ് മരിച്ചതിന് ശേഷം കാര്യപ്രാപ്തിയോടെ കുടുംബം നോക്കുകയും ചെയ്ത ഒരു ഉത്തമയായ വീട്ടമ്മയായിരുന്നു. അധ്യാപികയാണെന്ന ബഹുമാനം കൂടത്തായിക്കാര്‍ക്ക് എല്ലാവർക്കുമുണ്ടായിരുന്നു. ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് കുടുംബത്തിലെ തുടര്‍ച്ചയായ മരണങ്ങളിലുള്ള അന്വേഷണം ജോളിയിലേക്ക് തിരിഞ്ഞതും അറസ്റ്റിലായതും.

കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് പൊന്നാമറ്റത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ സ്നേഹനിധിയായ മരുമകളെ നാട്ടുകാർ തെറിവിളിച്ചും അസഭ്യം പറഞ്ഞും, കൈയിൽ കിട്ടിയാൽ കൈത്തരിപ്പ് തീർക്കാനും കണക്കാക്കിയായിരുന്നു നിന്നത്. ഇത്രയും വർഷത്തെ മറഞ്ഞിരുന്ന കൊലയാളിയുടെ മുഖം കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിമുഖീകരിക്കാനാകതെ പോലീസുകാർ സമ്മാനിച്ച ഷാളുകൊണ്ട് മുഖം മറച്ചായിരുന്നു ജോളി വീണ്ടും ആ പടി ചവിട്ടിയത്.

കഴിഞ്ഞ ഒരാഴ്ച മുന്‍പേ ഇതേ വീട്ടില്‍ നിന്നാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്റ്റേഷനില്‍ നിന്നും കനത്ത സുരക്ഷയിലാണ് പൊലീസ് സംഘം ജോളിയെ കൂടത്തായിക്ക് കൊണ്ടു വന്നത്. മൂന്ന് പ്രതികളേയും മൂന്ന് പൊലീസ് വാഹനത്തിലിരുത്തി വീടിനകത്തേക്ക് കൊണ്ടു പോരുകയായിരുന്നു. പ്രതികളെ അകത്ത് എത്തിച്ചതിന് പിന്നാലെ പൊന്നാമറ്റംവീടിന്‍റെ ഗേറ്റ് പൊലീസ് അടച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ് എന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് പ്രതികളെ വീടിനകത്തേക്ക് കൊണ്ടു പോയത്. വീടിനകത്ത് പോയ ജോളിയില്‍ നിന്നും പൊലീസ് പലകാര്യങ്ങളും ചോദിച്ചറിഞ്ഞു. റോയിയുടെ മരണസംബന്ധിച്ച കാര്യങ്ങളും മറ്റു മരണങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി എന്നാണ് സൂചന.

കുടുംബത്തിലുള്ളവരെ അപായപ്പെടുത്താന്‍ ഉപയോഗിച്ച വിഷത്തിന്‍റെ ബാക്കി വീട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതു കണ്ടെത്താനാണ് പ്രധാനമായും പൊലീസിന്‍റെ ശ്രമം.  സയനൈഡ് കുപ്പികൾ വീട്ടിൽ സുക്ഷിച്ചെന്നും കുപ്പികൾ മാലിന്യക്കുഴിയിൽ ഉണ്ടെന്നും ജോളി പൊലീസിനോട് പറഞ്ഞു. വീടിന്റെ പിന്നിലെ മാലിന്യക്കുഴിയിലാണ് സയനൈഡ് ഉപേക്ഷിച്ചിരിക്കുന്നത്. കുപ്പി കണ്ടെത്തുന്നത് കേസിൽ നിർണായകമാകും. പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുകയെന്നതാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. ഒരുവേള വീടിനകത്ത് നിന്നും വരാന്ത വരെ വന്ന ജോളി ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ച ശേഷം അകത്തേക്ക് പോവുകയായിരുന്നു. രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും പൊന്നാമറ്റം വീട്ടില്‍ തെരച്ചില്‍ തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

USൽ ഇന്ത്യക്കാരിയെ കൊന്നു..  (12 minutes ago)

വി ഡി യുടെ കണക്കുകൾ..  (22 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (58 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (5 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

Malayali Vartha Recommends