മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വാതെ ഫ്‌ലാറ്റുകള്‍ പരിശോധിച്ചു...

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വാതെ ഫ്‌ലാറ്റുകള്‍ പരിശോധിച്ചു. പൊളിക്കലിന് കരാര്‍ നല്‍കേണ്ട കമ്പനികളെ ഇന്ന് തീരുമാനിച്ചേക്കും. രാവിലെ മരട് നഗരസഭയില്‍ എത്തിയ ശരത് ബി സര്‍വാതെ സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറുമായും ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് ഫ്‌ലാറ്റുകള്‍ പരിശോധിക്കാന്‍ എത്തിയത്.
ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റ് ആണ് ആദ്യം പരിശോധിച്ചത്. സാങ്കേതിക സമിതി അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. നാലു ഫ്‌ലാറ്റുകളും സംഘം പരിശോധിച്ചു. അന്തിമ പട്ടികയില്‍ ഉള്ള കമ്ബനികളുമായി ചര്‍ച്ച നടത്തിയ ശേഷം ആയിരിക്കും ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ ആര്‍ക്കു നല്‍കണമെന്നും എങ്ങനെ പൊളിക്കണം എന്നും തീരുമാനം ഉണ്ടാകുക. ഇതിനിടെ, അന്തിമ പട്ടികയിലുള്ള മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് കമ്ബനി യില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഫ്‌ലാറ്റുകള്‍ പരിശോധിച്ചു. ഇവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ കമ്പനി പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെ ഫ്‌ലാറ്റുകള്‍ പൊളിക്കും എന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചു തീര്‍ക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെറ്റ് ഡെമോളിഷന്‍സ് പ്രതിനിധി ജോ ബ്രിംഗ്മാന്‍ പറഞ്ഞു.
f
https://www.facebook.com/Malayalivartha























