Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസുകളില്‍ ഒന്നായ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടപ്പൂട്ട്, ആറ് പ്രതികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കോഫപോസ ചുമത്തി

11 OCTOBER 2019 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസുകളില്‍ ഒന്നായ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടപ്പൂട്ട്. തിരുവനന്തപുരം വിമാനത്താവളം വഴി 750 കിലോ സ്വര്‍ണം കടത്തിയ കേസില്‍ മ്യുസിഷന്‍ ബാലഭാസ്‌ക്കറിന്റെ മുന്‍ മാനേജര്‍ അടക്കമുള്ള ആറ് പ്രതികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കോഫപോസ ചുമത്തി. മൂന്ന് പ്രതികളെ ഇന്ന് പുലര്‍ച്ചെ അറസ്റ്റും ചെയ്തു. പൊലീസ് എത്തിയത് അറിഞ്ഞ് പ്രതികളില്‍ ഒരാളായ സുനില്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രകാശ് തമ്പി, കഴക്കൂട്ടത്തെ അഭിഭാകഷനായ ബിജു മോഹന്‍, സ്വര്‍ണം കടത്തിയ സെറീന എന്നിവരെ വീടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രക്ഷപെട്ട സുനിലിനെ മുമ്പ് സ്വര്‍ണം കടത്തുന്നതിനിടെ മുമ്പ് ഡി.ആര്‍.ഐ പിടികൂടിയിരുന്നു.

നിരവധി തവണയായി പ്രതികള്‍ വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയെന്ന് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് കണ്ടെത്തിയത്. കേന്ദ്ര ധനകാര്യമന്ത്രാലയം കോഫപോസ ചുമത്തിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് പുലര്‍ച്ച തന്നെ എത്തിയത്. പ്രകാശ് തമ്പിയെ അറസ്റ്റ് ചെയ്ത വിവരം സുനിലിനെ ആരോ അറിയിച്ചതോടെയാണ് രക്ഷപെട്ടത്. പ്രകാശ് തമ്പിയുടെ അടുത്തബന്ധുവാണ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ സുനില്‍. കേസിലെ മറ്റ് പ്രതികളായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍, ബാലഭാസ്‌ക്കറിന്റെ മറ്റൊരു മാനേജരായിരുന്ന വിഷ്ണു എന്നിവര്‍ വീടുകളില്‍ ഇല്ലായിരുന്നു. രാധാകൃഷ്ണന്‍ ബാംഗ്ലൂരിലുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിഷ്ണുവിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. കോഫപോസ ചുമത്തിയാല്‍ പ്രതികള്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം.

കഴിഞ്ഞ മെയ് 13ന് സുനിലും സെറീനയും ചേര്‍ന്ന് 25 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തിയതിനിടെയാണ് ഡിആര്‍ഐ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ദുബായി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഡിആര്‍ഐ അറസ്റ്റ് ചെയ്ത സുനിലും സെറീനയും അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി പ്രകാശ് തമ്പി ആറ് തവണയായി അറുപത് കിലോ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ കണ്ടെത്തിയിരുന്നു. പത്ത് കിലോ വീതം ആറ് തവണയായാണ് എത്തിച്ചത്.

സ്വര്‍ണക്കടത്ത് സംഘത്തിന് ചില കസ്റ്റംസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. അത് ഡിആര്‍ഐ സ്ഥിരീകരിച്ചതോടെയാണ്. പ്രതികള്‍ വലയിലായത്. ദുബായില്‍ നിന്ന് സ്വര്‍ണവുമായെത്തിയ സെറീനയെ പരിശോധിക്കാന്‍ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ വേണമെന്ന ഡിആര്‍ഐയുടെ നിര്‍ദ്ദേശം വിഷ്ണു മുന്‍കൂട്ടി അറിഞ്ഞത് കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്ണന്‍ വഴിയാണെന്ന് വ്യക്തമായതോടെ അയാളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

സ്വര്‍ണം ലഭിക്കുന്നതിന് മലപ്പുറം സ്വദേശിയായ ജ്വല്ലറി ഉടമ ഹക്കീം അഭിഭാഷകനായ ബിജു മനോഹറിന് പണം നല്‍കിയിരുന്നു. അത് സെറീനക്കും സുനില്‍കുമാറിനും നല്‍കി. അവര്‍ ദുബായിലേക്ക് പോയി സ്വര്‍ണം വാങ്ങി തിരികെ എത്തുമ്പോഴാണ് 25 കിലോ തൂക്കമുളള എട്ടുകോടി രൂപയുടെ സ്വര്‍ണക്കട്ടകള്‍ പിടിച്ചെടുത്തത്. അഭിഭാഷകനായ ബിജു തന്റെ ഭാര്യ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയതായി വിവരം ലഭിച്ചിരുന്നു. വ്യക്തമായ തെളിവില്ലാത്തതിനാലാണ് പലരെയും അറസ്റ്റ് ചെയ്യാതിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

USൽ ഇന്ത്യക്കാരിയെ കൊന്നു..  (11 minutes ago)

വി ഡി യുടെ കണക്കുകൾ..  (21 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (57 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (5 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

Malayali Vartha Recommends