Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിയന്തര ചികിത്സ വേണ്ടുന്ന വൃക്കരോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് സഹായമാകേണ്ടുന്ന കാരുണ്യ, മെഡിസെപ് പദ്ധിതകള്‍ താളംതെറ്റുമ്പോഴും കോടികള്‍ മുടക്കി, ചെറുവള്ളി എസ്‌റ്റേറ്റിലെ ആയിരം ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നു

11 OCTOBER 2019 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

അടിയന്തര ചികിത്സ വേണ്ടുന്ന വൃക്കരോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് സഹായമാകേണ്ടുന്ന കാരുണ്യ, മെഡിസെപ് പദ്ധിതകള്‍ താളംതെറ്റുമ്പോഴും കോടികള്‍ മുടക്കി, ശബരിമല വിമാനത്താവളത്തിന്റെ മറവില്‍ ചെറുവള്ളി എസ്‌റ്റേറ്റിലെ ആയിരം ഏക്കറോളം ഭൂമി വില നല്‍കി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നില്‍ ഭൂമി കച്ചവടമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കാണിക്കാത്ത ശുഷ്‌കാന്തി, ശബരിമല വിമാനത്താവളത്തിനായി ഉടമസ്ഥാവകാശ തര്‍ക്കമുള്ള ചെറുവള്ളി എസ്‌റ്റേറ്റ് വില നല്‍കി ഏറ്റെടുക്കാന്‍ കാണിച്ച തിടുക്കം ദുരൂഹമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോക യോഗമാണ് ധൃതിപിടിച്ച്, ഭൂമി വില നല്‍കി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അടുത്തടുത്ത വര്‍ഷങ്ങളില്‍ പ്രളയം വന്ന് കേരളത്തിന്റെ പരിസ്ഥിതി തകര്‍ന്നതിനാല്‍ മൊട്ടക്കുന്ന് ഉള്‍പ്പെടെയുള്ള ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം പോലെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കുമെന്ന് ഉറപ്പില്ല. എസ്റ്റേറ്റിന്റെ 150 ഏക്കോറോളം സ്ഥലം വനഭൂമിയാണെന്ന് റവന്യൂ വകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നു. തീരദേശ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചതിന് മരട് ഫഌറ്റ് കേസില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട് മറ്റൊരു ഉദാഹരണമാണ്. പരിസ്ഥിതി പഠനം, പരിസ്ഥിതി ആഘാത പഠനം എന്നിവ വനനിയമം ബാധകമായ ഭൂമിയില്‍ നടത്താന്‍ പ്രയാസമാണ്. ഇതൊക്കെ അറിയാത്തവരല്ല ഭരണത്തലപ്പത്തിരിക്കുന്നവര്‍. എന്നിട്ടും പണം നല്‍കി ഭൂമി ഏറ്റെടുക്കുന്നതിന് പിന്നില്‍ ബിലീവേഴ്‌സ് ചര്‍ച്ചും ഭരണനേതൃത്വത്തിലുള്ള ചിലരും തമ്മിലുള്ള രഹസ്യ അജണ്ടയാണോ എന്ന് പോലും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

2018ലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച ജില്ലകളിലൊന്ന് പത്തനംതിട്ടയാണ്. പരിസ്ഥിതി സംരക്ഷണത്തിലെ പാളിച്ചകളാണ് ഇതിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള 2262 ഏക്കറുള്ള തിരുവല്ല ചെറുവള്ളി എസ്‌റ്റേറ്റ് ഹാരിസണ്‍ മലയാളം പഌന്റേഷനില്‍ നിന്നവര്‍ വിലയ്ക്കു വാങ്ങിയ ഭൂമിയാണത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ നിലവില്‍ ബിലീവേഴ്‌സ് ചര്‍ച്ച് സര്‍ക്കാരുമായി നടത്തുന്ന കേസില്‍ അന്തിമവിധി വരുംമുമ്പ് ഏറ്റെടുക്കുന്നത് തന്നെ ദുരൂഹമാണ്. കാരണം അന്തിമ വിധി വരും മുമ്പ് ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കണമെങ്കില്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് വില നല്‍കണം. നിയമത്തിലെ ഈ പഴുത് ഉപയോഗിച്ചാണ് നീക്കം നടത്തുന്നത്.

ശബരിമല തീര്‍ത്ഥാടകരുടെയും പ്രവാസികളുടെയും പേരുപറഞ്ഞാണ് വിമാനത്താവളം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ദൂരമാണ് തീര്‍ത്ഥാടകര്‍ക്ക് ദുഷ്‌ക്കരം. ആ റൂട്ടിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നൂറു കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 120 കിലോമീറ്ററും അകലത്തല്ല സര്‍ക്കാര്‍ പദ്ധതിയിടുന്ന ശബരിമല എയര്‍പോര്‍ട്ട്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാമായിരുന്നിട്ടും കോടതിയില്‍ ഉടമസ്ഥാവകാശ തര്‍ക്കമുള്ള ഭൂമി, വില നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷ കക്ഷികളടക്കം സംശയിച്ചാല്‍ തെറ്റില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

USൽ ഇന്ത്യക്കാരിയെ കൊന്നു..  (12 minutes ago)

വി ഡി യുടെ കണക്കുകൾ..  (22 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (58 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (5 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

Malayali Vartha Recommends