Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...


പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..


വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..


സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..

തെളിവെടുപ്പിൽ സൈനൈഡ് കിട്ടിയോ?; കൂടത്തായി കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് സംഘം പൊന്നാമറ്റത്തും നടത്തിയ തെളിവെടുപ്പിന് ശേഷം പൂർണ സന്തോഷത്തിൽ

11 OCTOBER 2019 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...

മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ ഡാന്‍സ് മെറ്റ നീക്കം ചെയ്തു: വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...

പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..

കൂടത്തായി കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് സംഘം പൊന്നാമറ്റത്തും നടത്തിയ തെളിവെടുപ്പിന് ശേഷം പൂർണ സന്തോഷത്തിൽ. ജോളിയെ കേസുകളിൽ കുരുക്കാനുള്ള നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് വിവരം.

ജോളിയുടെ വക്കീലായി ബിഎ ആളൂർ രംഗത്തെത്തുകയും ജോളിയെ നിഷ്പ്രയാസം കേസുകളിൽ നിന്നും ഊരിക്കുമെന്നുമുള്ള പ്രസ്താവനയിറക്കുകയും ചെയ്തത് അന്വേഷണ സംഘത്തെ ഏതാനും മണിക്കൂറുകൾ ആശങ്കയിലാഴ്ത്തി. ഒരിക്കലും ഇത്തരമൊരു വിധി കേസുകൾക്ക് വരില്ലെന്ന് ഉറപ്പാണെങ്കിലും ചെറിയ പരിഭ്രമം ഉണ്ടാകാൻ കാരണമുണ്ടയിരുന്നു. കാരണം കേസുകൾ തെളിയിക്കുക എന്നത് അതിസങ്കീർണമായ വെല്ലുവിളിയാണ് . സൈനൈഡ് ഉപയോഗിച്ച് കൊലപാതകം നടത്തുമ്പോൾ മൃതദേഹ അവിശിഷ്ടങ്ങളിൽ നിന്നും മരണ കാരണം തെളിയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതെല്ലാം അറിയുന്നതു കൊണ്ടാണ് ആളൂർ രംഗത്തെത്തിയത്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതോടെയാണ് ആളൂർ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായത്. അതൊരു സ്വാഭാവിക നടപടിക്രമം ആയിരുന്നെങ്കിലും ആളൂരിന് സമ്മാനിച്ച ഇമേജ് ചെറുതല്ല. സംസ്ഥാനം മുഴുവൻ എഴുതി തള്ളുന്ന പ്രതികളെ കോടതിയിൽ പ്രതിനിധീകരിക്കാൻ എന്നും ആളൂർ ആവേശം കാണിച്ചിട്ടുണ്ട്. ആളൂർ എത്തുന്നു എന്ന് കാണുമ്പോൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ തികഞ്ഞ ജാഗ്രത പുലർത്താറുണ്ട്. ജോളിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു.

പൊന്നാമറ്റത്തും പുലിക്കയത്ത് ഷാജുവിന്റെ വീട്ടിലും തെളിവെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് നിർണായക തെളിവുകൾ ലഭിച്ചത് പ്രതിയായ ജോളിയുടെ സഹായത്തോടെ തന്നെയാണ്. സയനൈഡിന്റെ ബാക്കി ലഭിച്ചോ എന്ന വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. എന്നാൽ ജോളിയെ കുരുക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വിശദാംശങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. ഉയർന്ന ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘത്തിലെ പോലീസുകാർ ചർച്ച നടത്തും

സയനൈഡിന്റെ ബാക്കി പൊന്നാമറ്റത്ത് തന്നെയുണ്ടെന്ന് ജോളി മൊഴി നൽകിയിരുന്നു. റോയി തോമസ് കൊല്ലപ്പെട്ടത് സൈനൈഡ് ഉള്ളിൽ ചെന്നിട്ടാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് സൈനൈഡ് കണ്ടെത്താൻ ഊർജിത ശ്രമം നടത്തുന്നത്. കേസിൽ നിർണായക തെളിവായി ഇത് മാറുമെന്നാണ് പോലീസ് കരുതുന്നത്. ജോളിയുടെ കുടുംബ സുഹൃത്തും ബന്ധുവുമായ മാത്യുവാണ് സൈനൈഡ് എത്തിച്ചു കൊടുത്തത്. സ്വർണ പണിക്കാരനായ പ്രജി കുമാറാണ് മാത്യുവിന് സൈനൈഡ് നൽകിയത്.

തെളിവ് കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് തങ്ങൾക്ക് മുന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു. തെളിവ് ലഭിക്കാതിരുന്നാൽ കേസിൽ നിന്ന് ജോളി ഊരി പോകും. പോലീസ് കസ്റ്റഡിയിൽ ജോളി നടത്തിയ കുറ്റ സമ്മതമൊന്നും കോടതി മുഖവിലയ്ക്ക് എടുക്കില്ല. കസ്റ്റഡിയിലെ പീഡനം കാരണമാണ് താൻ കുറ്റം സമ്മതിച്ചതെന്ന് ജോളി പറയാനുള്ള സാധ്യതയും പോലീസ് തള്ളി കളയുന്നില്ല. അതു കൊണ്ടു തന്നെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ കേസിൽ ജോളിയെ കുരുക്കാൻ കഴിയുകയുള്ളു.

അതീവ രഹസ്യമായിട്ടാണ് പോലീസ് മുന്നോട്ടു നീങ്ങുന്നത്. ടീമിൽ നിന്നും ഒന്നും ചോരാതിരിക്കാനാണ് പോലീസ് ശ്രദ്ധികുന്നത്. വിശ്വസ്തരായവരെ മാത്രമാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...  (2 minutes ago)

ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' ഒക്ടോബര്‍ 2 മുതല്‍ തിയേറ്ററുകളില്‍  (5 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ ഡാന്‍സ് മെറ്റ നീക്കം ചെയ്തു: വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി  (9 minutes ago)

വൈറലായ വിവാദ എഐ ഡാൻസ് വീഡിയോ  (20 minutes ago)

കുടയെടുത്തോളൂ, മഴ കനക്കും  (25 minutes ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (28 minutes ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (36 minutes ago)

CPIM ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയില്ല..  (41 minutes ago)

USൽ ഇന്ത്യക്കാരിയെ കൊന്നു..  (56 minutes ago)

വി ഡി യുടെ കണക്കുകൾ..  (1 hour ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (3 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (4 hours ago)

Malayali Vartha Recommends