Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തവിട് പൊടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ഉപമുഖ്യമന്ത്രിയുമായിരുന്ന ജി.പരമേശ്വര അടക്കമുള്ള നേതാക്കളുടെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് അഞ്ച് കോടി രൂപ പിടിച്ചെടുത്തു

11 OCTOBER 2019 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തവിട് പൊടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ആദായനികുതി വകുപ്പ് നടത്തിയ നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന ജി.പരമേശ്വര അടക്കമുള്ള നേതാക്കളുടെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് അഞ്ച് കോടി രൂപ പിടിച്ചെടുത്തു. ജി പരമേശ്വരയുടെ വസതിയിലും ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും മുന്‍കേന്ദ്രമന്ത്രി ആര്‍ എല്‍ ജ്വാലപ്പയുടെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പരിശോധന നടത്തിയത്. ബാംഗ്ലരിലും തുമക്കുരുവിലുമുള്ള 30 സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ ആദായനികുതി വെട്ടിപ്പും മെഡിക്കല്‍ പ്രവേശനവും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരമേശ്വരയുടെയും എം.പി ആര്‍.എല്‍ ജാലപ്പയുടെയും വീടുകളിലും സ്ഥാപനങ്ങളിലും 300 ആദായനികുതി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയില്ലാത്തവരില്‍ നിന്ന് 50 മുതല്‍ 60 ലക്ഷം വരെ കോഴ വാങ്ങി സീറ്റ് നല്‍കിയെന്ന പരാതി ഉയര്‍ന്നിരുന്നെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെഡിക്കല്‍ പ്രവേശനത്തിലെ തിരിമറികള്‍ വ്യക്തമാക്കുന്ന രേഖകളും പണത്തിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. പരമേശ്വരയുടെ സഹോദര പുത്രന്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളജിലും പരിശോധന നടത്തിയിരുന്നു. പരമേശ്വരയുടെ കുടുംബാംഗങ്ങളാണ് സിദ്ധാര്‍ത്ഥ ഗ്രൂപ്പ് നടത്തുന്നത്. പരിശോധനയെ കുറിച്ച് അറിയില്ലെന്നും കോളജില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും പരമേശ്വര അറിയിച്ചു. അതേസമയം റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് എല്‍ ജ്വാലപ്പ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ റെയ്ഡ് നടത്തിയത് അതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

കുമാരസ്വാമി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു ജി. പരമേശ്വര. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരെ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പ്രിയങ്കാ ഖാര്‍ഗെ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നെങ്കിലും കോണ്‍ഗ്രസ് ജെ.ഡി.യുവിനെ കൂട്ട് പിടിച്ച് അധികാരത്തിലേറുകയായിരുന്നു. യദ്യൂരപ്പ അധികാരത്തിലേറിയ ഒരു ദിവസം തികയും മുമ്പ് അവിശ്വാസത്തിലൂടെ പുറത്തായിരുന്നു. അതിന്റെ പ്രതികാരമായി കോണ്‍ഗ്രസ് സര്‍ക്കാരിനെ അവിശ്വാസത്തിലൂടെ ബി.ജെ.പി പുറത്താക്കി. കോണ്‍ഗ്രസിലും ജെ.ഡി.യുവിലുമുള്ള എം.എല്‍.എമാരെ രാജിവെപ്പിച്ചായിരുന്നു അവര്‍ ലക്ഷ്യം കൈവരിച്ചത്.

രാജിവെച്ച എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. തുടര്‍ന്നാണ് 15 മണ്ഡലങ്ങളില്‍ ഈമാസം 21ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. കോണ്‍ഗ്രസും ജെ.ഡി.എസും അയോഗ്യരാക്കിയ എം.എല്‍.എമാരുടെ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അത് ഇരുവര്‍ക്കും വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. അതിനിടെയാണ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടന്നതും പണം പിടിച്ചെടുത്തതും. അയോഗ്യ രാക്കിയ എം.എല്‍.എമാര്‍ക്ക് മത്സരിക്കാനാവില്ല എന്നത് മാത്രമാണ് കോണ്‍ഗ്രസ്- ജെ.ഡി.യു സഖ്യത്തിന് ആശ്വാസം.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

USൽ ഇന്ത്യക്കാരിയെ കൊന്നു..  (11 minutes ago)

വി ഡി യുടെ കണക്കുകൾ..  (21 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (57 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (5 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

Malayali Vartha Recommends