ഷാജുവിന് എല്ലാം അറിയാം, ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ഷാജുവാണ് സഹായിച്ചത്; സിലിയെ മൂന്നുവട്ടം കൊലപ്പെടുത്താൻ താൻ ശ്രമിച്ചിരുന്നത് ഷാജു അറിഞ്ഞുകൊണ്ടാണെന്ന് വെളിപ്പെടുത്തി ജോളി

കൂടത്തായി കൊലപാതക പരമ്പരകളിലെ ജോളിയുടെ അവസാന ഇരയായിരുന്ന ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്താൻ മൂന്ന് വട്ടം ശ്രമിച്ചിരുന്നെന്ന് ജോളിയുടെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ഷാജുവാണ് സഹായിച്ചതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.
2016ല്‍, ജോളിക്കൊപ്പം ദന്താശുപത്രിയില്‍ പോയ സിലി അവിടെവെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സിലിക്ക് പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പോലീസിന് ജോളി മൊഴി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























