Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഈ നൂറ്റാണ്ടിലെ അത്ഭുതം... അവിടെ ഷാജു ഇവിടെ ജോണ്‍സന്റെ ഭാര്യ; ഒരൊറ്റ ബുദ്ധിയില്‍ ജോളി തീര്‍ക്കാനുദ്ദേശിച്ചത് തടസമായി നിന്ന രണ്ട് സ്‌നേഹ നിധികളെ; വിനോദ യാത്രയ്ക്കിടയില്‍ ആഹാരത്തില്‍ ജോളി വിഷം ചേര്‍ത്തു നല്‍കിയെങ്കിലും തികഞ്ഞ വിശ്വാസിയായ ജോണ്‍സന്റെ ഭാര്യ രക്ഷപ്പെട്ടത് അത്ഭുതകരമായി

12 OCTOBER 2019 02:13 PM IST
മലയാളി വാര്‍ത്ത

അഴിക്കും തോറും കൂടുതല്‍ കുരുക്കിലേക്കാണ് ജോളി ജോസഫിന്റെ കഥ പോകുന്നത്. ഒരു സ്ത്രീയ്‌ക്കെങ്ങനെ ഇതിന് കഴിയുന്നു എന്നാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ തന്നെ പുറത്ത് വരുന്ന ഓരോ വിവരങ്ങളും വളരെ ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.

പുറത്തുവരുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് കൊല്ലാന്‍ ശ്രമിച്ചത്. ജോണ്‍സണും ജോളിക്കും തമ്മില്‍ അസാധാരണ അടുപ്പം നില നിന്നിരുന്നതായും ജോണ്‍സണെ മൂന്നാം വിവാഹം കഴിക്കാന്‍ ജോളി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനായി ജോണ്‍സന്റെ ഭാര്യയേയും തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്.

ജോണ്‍സന്റെ കുടുംബവും ജോളിയുടെ കുടുംബവും തമ്മില്‍ സുഹൃദ് ബന്ധം നില നിന്നിരുന്നു. ഇരു കുടുംബങ്ങളും ചേര്‍ന്ന് വിനോദയാത്രയൂം മറ്റും നടത്താറും പതിവുണ്ടായിരുന്നു. ഇത്തരം യാത്രകളില്‍ പോലും ജോളി ജോണ്‍സണുമായി പരിധിവിട്ട് അടുത്തിരുന്നു. ഇത് ജോണ്‍സന്റെ ഭാര്യയ്ക്കാകട്ടെ ഇഷ്ടപ്പെട്ടുമില്ല. ഈ യാത്രകളില്‍ ഒന്നില്‍ വെച്ചായിരുന്നു ജോണ്‍സന്റെ ഭാര്യയ്ക്ക് ജോളി വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയത്. എന്നാല്‍ ജോളിയോടുള്ള നീരസം കാരണവും നല്ല സമയം കാരണവും അവര്‍ അത് കഴിച്ചില്ല. ഇതാണ് അവര്‍ രക്ഷപ്പെടാന്‍ കാരണം. സ്വന്തം

രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി ജോണ്‍സണുമായി മൂന്നാം വിവാഹം കഴിക്കുക എന്ന ലക്ഷ്യവും ജോളിക്കുണ്ടായിരുന്നു. രണ്ടാം ഭര്‍ത്താവിനേയും കെട്ടാന്‍ കൊതിച്ച ജോണ്‍സന്റെ ഭാര്യയേയും തന്റെ മാസ്റ്റര്‍ ബ്രെയിന്‍ പ്രവര്‍ത്തിപ്പിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും ദൈവം അവരുടെ കൂടെയായിരുന്നു.

ഷാജുവുമായുള്ള വിവാഹ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും ജോളി പറഞ്ഞു. ജോളിയുടെയും ജോണ്‍സന്റെയും മക്കള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഇവിടം മുതലുള്ള ബന്ധമായിരുന്നു ജോണ്‍സണും ജോളിയും തമ്മിലെന്നാണ് സൂചന. ഇരുവരും തമ്മില്‍ ചെന്നൈ, ബാംഗഌര്‍ എന്നിവിടങ്ങളില്‍ യാത്ര നടത്തിയിരുന്നതായും ഓണാവധിക്ക് ജോളി രണ്ടു ദിവസം ജോണ്‍സന്റെ കോയമ്പത്തൂരിലെ വീട്ടില്‍ എത്തിയിരുന്നതായും വിവരമുണ്ട്. കട്ടപ്പനയ്ക്ക് പോകുകയാണെന്ന് മാതാവ് പറഞ്ഞതായി മകന്‍ റോമി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടു ദിസം മാത്രമായിരുന്നു ജോളി കട്ടപ്പനയില്‍ ഉണ്ടായിരുന്നത്. കോയമ്പത്തുരില്‍ ഇവര്‍ യാത്ര നടത്തിയതായും രണ്ടു ദിവസം അവിടെ തങ്ങിയതായും മൊബൈല്‍ സിഗ്‌നല്‍ വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം തന്നെ ഇവര്‍ തമ്മിലുള്ള വഴിവിട്ട ബന്ധമാണ് പുറത്താകുന്നത്.

നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ ജോളിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ജോണ്‍സണ്‍ സമ്മതിച്ചിട്ടുണ്ട്. ഇരുവരും യാത്രകള്‍ നടത്തിയ വിവരവും രാത്രിയില്‍ ഒരുമിച്ച് സിനിമ കണ്ടതും ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഏതെങ്കിലും തരത്തില്‍ തനിക്ക് ബന്ധമില്ലെന്നാണ് ജോണ്‍സണ്‍ പറഞ്ഞത്. ജോളിയുടെ ഫോണ്‍ വിളിയില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനും അമര്‍ഷം ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് വരെ ജോളി ഫോണ്‍ ചെയ്തിരുന്നതായി ഷാജുവും വെളിപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം മണി മണിപോലെ പുറത്താകുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends