വട്ടപ്പാറയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം...

വട്ടപ്പാറയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.ദേശീയപാത 66 ലെ പ്രധാന അപകടമേഖലയായ വട്ടപ്പാറ വീണ്ടും വാഹനാപകടം. ഇന്ന് പുലര്‍ച്ചെ 4.15 ഓടെ വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. വട്ടപ്പാറ വളവില്‍ തമിഴ്‌നാട് സ്വദേശി മാരിയപ്പന്‍(40) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ംഗലാപുരത്ത് നിന്ന് കൊല്ലം പാരിപ്പള്ളിയിലേക്ക് പോകുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് ഉണ്ട്. ഗ്യാസ് നീക്കം ചെയ്യുന്നതിനായി ഐ.ഒ.സിയില്‍ നിന്നും വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി.
വട്ടപ്പാറ വളവില്‍ നാലാഴ്ചക്കിടെ മൂന്ന് പാചക വാതക ടാങ്കര്‍ ലോറിയും, ഒരു കണ്ടൈനര്‍ ലോറിയുമാണ് മറിഞ്ഞത്. അപകടങ്ങളില്‍ ആര്‍ക്കും ആളപായമില്ലെങ്കിലും പ്രദേശത്തുകാരുടെ ദുരിതത്തിന് ശമനമില്ല.
L" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























