എന്‍.എസ്.എസ്. നായരെ കൈവിട്ടോ; യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സുകുമാരന്‍ നായരുടെ നിലപാടിനെതിരെ കരയോഗങ്ങളില്‍ തന്നെ എതിര്‍പ്പ്. കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശവുമായാണ് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.
യുഡിഎഫിന് പിന്തുണ നല്‍കണമെന്ന നിലപാട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടേതാണ്. അതില്‍ ദുരുദ്ദേശ്യമുണ്ട്. അത് പരിശോധിക്കണം. കരയോഗങ്ങളില്‍ നിന്ന് തന്നെ ഇതിനെതിരെ എതിര്‍പ്പുയരുന്നുണ്ട്. ആര് എന്ത് ആഹ്വാനം ചെയ്താലും എന്‍എസ്എസിലെ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരും അവരവരുടെ പാര്‍ട്ടിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും കോടിയേരി അറിയിച്ചു.
മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. അങ്ങനെ ഇടപെടുന്നത് മതനിരപേക്ഷ അടിത്തറ തകര്‍ക്കും. കേരളം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഭാവിയില്‍ ഈ അടിത്തറ ഇളക്കുന്നതിലേക്ക് ചെന്നെത്തിക്കും. ഒരു സമുദായ സംഘടന ഒരു പാര്‍ട്ടിക്ക് വേണ്ടി സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കുമെന്നതൊഴിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























