Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പെരുമ്പടപ്പില്‍ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചതിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു.. സംഭവത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

18 OCTOBER 2019 02:38 PM IST
മലയാളി വാര്‍ത്ത

പെരുമ്പടപ്പില്‍ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചതിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു.. സംഭവത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

മൂന്നുവര്‍ഷം മുമ്പ് ആയിരുന്നു പെരുമ്പടപ്പില്‍ ബൈക്കപകടത്തിൽ കുട്ടികൾ മരിച്ചത് . കുട്ടികളുടെ മരണത്തിന് പിന്നില്‍ അവയവമാഫിയകളാണെന്ന് നേരത്തേ കുട്ടികളുടെ പിതാവ് ആരോപിച്ചതിനാലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഡി.വൈ.എസ്.പി കെ.വി അബ്ദുള്‍ഖാദറാണ് കേസന്വേഷിക്കുന്നത്. വ്യാഴാഴ്ച അദ്ദേഹം അപകട സ്ഥലം സന്ദര്‍ശിച്ചു.

2016 നവംബര്‍ 20-നാണ് പെരുമ്പടപ്പില്‍ ബൈക്കപകടത്തില്‍ തൃശ്ശൂര്‍ ചാവക്കാട് സ്വദേശികളായ നജീബുദ്ദീന്‍ (16), സുഹൃത്ത് വന്നേരി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന വന്നേരി കോരുവളപ്പില്‍ ഹനീഫയുടെ മകന്‍ വാഹിദ് (16) എന്നിവര്‍ മരിച്ചത്.

വന്നേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മേള കാണാനെത്തിയ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. വാഹിദ് ആശുപത്രിയിലേക്കുള്ള വഴിയിലും നജീബുദ്ദീന്‍ മൂന്നാംദിവസവും മരിച്ചു.

ലോക്കൽ പോലീസ് വെറും അപകടമരണമായി തള്ളിയ കേസ് ആയിരുന്നു ഇത്. നജീബുദ്ദീന്റെ പിതാവ് മൂത്തേടത്ത് ഉസ്‌മാന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് വീണ്ടും അന്വേഷിക്കുന്നത്....
നജീബിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന്‍ ഇത് അപകടമരണമല്ലെന്നും ഇതിനു പിന്നില്‍ അവയവമാഫിയകളാണെന്നും ആരോപിക്കുകയായിരുന്നു. പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരന്വേഷണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തനിക്കെതിരേ വധശ്രമമുണ്ടായെന്നും പിതാവ് ആരോപിച്ചിരുന്നു.

അപകടസമയത്ത് നജീബുദ്ദീന്റെ മുഖത്തുമാത്രമാണ് മുറിവുണ്ടായിരുന്നതെന്നും മരണത്തിനുശേഷമെടുത്ത ചിത്രങ്ങളില്‍ ശരീരത്തില്‍ പലയിടങ്ങളിലും ശസ്ത്രക്രിയ നടത്തിയ പാടുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇവരെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ച് ഒരു വിവരവുമില്ല. ഇതുസംബന്ധിച്ച രേഖകളും മറ്റും ശേഖരിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും അദ്ദേഹം പരാതിനല്‍കിയിരുന്നു..

അതേ സമയം സംഭവത്തിൽ അന്വേഷണത്തിനിടെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്നു പൊലീസ്...അപകടം നടന്ന പെരുമ്പടപ്പ് ബ്ലോക്ക് ജംക്‌ഷനിൽനിന്നും സമീപത്തെ പുത്തൻപള്ളിയിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നതാണ് ഇപ്പോൾ കാണാൻ ഇല്ലാത്തത് .ഈ ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോഴാണു ദൃശ്യങ്ങൾ കാണാനില്ലെന്ന മറുപടി ലഭിച്ചത്

2016 നവംബറിൽ നടന്ന അപകട മരണത്തിൽ‌ ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണു സംഭവത്തിലെ നിർണായക തെളിവു നഷ്ടപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്.അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയ പെരുമ്പടപ്പ് പൊലീസ് ആദ്യം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നില്ല. തുടർന്ന് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച നജീബുദ്ദീനിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാൻ പൊന്നാനി സിഐക്കു പരാതി നൽകിയതോടെയാണു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനമായത് എന്നാണു അറിയുന്നത്

നേരത്തേ മകന്റെ ഇൻക്വസ്റ്റ് സമയത്തെ ചിത്രങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും കാണാനില്ലെന്ന മറുപടിയാണ് ഉസ്മാനു പൊലീസിൽനിന്നു ലഭിച്ചത്.. മുൻകൂട്ടി ആസൂത്രണം ചെയ്ത അപകടത്തിലാണ് വിദ്യാർഥികൾ മരിച്ചതെന്നാണ് ഉസ്മാന്റെ പരാതി. ഇതിനെ തുടർന്നു കഴിഞ്ഞ ദിവസമാണ് കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പെരുമ്പടപ്പിലെ അപകട സ്ഥലം സന്ദർശിക്കുകയും . ഉസ്മാനിൽനിന്നു വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു

അന്വേഷണം തുടങ്ങിയതായും കൂടുതൽ വിവരങ്ങൾ തത്‌കാലം വെളിപ്പെടുത്താനാവില്ലെന്നും ഡിവൈ.എസ്.പി അബ്ദുൾഖാദർ പറഞ്ഞു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends