Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

വിശ്വാസം അതല്ലേ എല്ലാം; ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ വികസനം തടഞ്ഞത് എൽ ഡി എഫ് സർക്കാരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; പ്രസ്താവനക്ക് പിന്നാലെ വികസന പ്രവർത്തനങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുവിട്ട് സർക്കാർ

19 OCTOBER 2019 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് കായികവകുപ്പ് മന്ത്രി ഒ ജെ ജനീഷ്

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടുണ്ടോ? എങ്കിൽ കേൾക്കുക. ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ വികസനം തടഞ്ഞത് എൽ ഡി എഫ് സർക്കാരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവനയിറക്കിയതിന് പിന്നാലെ തങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങളുടെ യഥാർത്ഥ ചിത്രം സർക്കാർ പുറത്തുവിട്ടു .

ശബരിമല വികസനത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ 5 വര്‍ഷത്തില്‍ 341.216 കോടിരൂപ വകയിരുത്തിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതേവരെ 1255.32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മാസ്റ്റര്‍ പ്ലാന്‍ വിഹിതമായി യു.ഡി.എഫ് സര്‍ക്കാര്‍ 115 കോടി രൂപ വകയിരുത്തിയപ്പോള്‍ ഈ സര്‍ക്കാര്‍ ഇതുവരെ 106 കോടി രൂപ വകയിരുത്തി.

മാസ്റ്റര്‍പ്ലാന്‍ വിഹിതം ഉള്‍പ്പടെ യു.ഡി.എഫ് സര്‍ക്കാര്‍ ആകെ 456.216 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഈ സര്‍ക്കാര്‍ KIIFB ഫണ്ട് ഉള്‍പ്പടെ 1521.36 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

ഇതുകൂടാതെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ അനുവദിച്ചത്. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിനുവേണ്ടി അനുവദിക്കുന്ന തുക കൂടാതെ ആണ് ഇത്.

എരുമേലി ,ചെങ്ങന്നൂർ ,കഴക്കൂട്ടം ,ശുകപുരം ,മണിയൻകോട് ,ചിറങ്ങര തുടങ്ങി ആറ് പ്രധാന ക്ഷേത്രങ്ങളിലെ ശബരിമല ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് പത്തു കോടി രൂപ വീതം അറുപത് കോടി

റാന്നിയിൽ അഞ്ചുകോടിയുടെ പാർക്കിങ് സമുച്ചയം

നിലയ്ക്കൽ ബേസ് ക്യാംപിന് മുപ്പത്തഞ്ച് കോടി

*ശബരിമല തീര്‍ത്ഥാടനം*

UDF അനുവദിച്ചത്

2011-12 - 11.454

2012-13 - 3.542

2013-14 - 178.22

2014-15 - 38.23

2015-16 - 109.77

ആകെ - 341.216 കോടി

 *LDF ഇതുവരെ അനുവദിച്ചത്*

2016-17 - 129.80

2017-18 - 186.22

2018-19 - 200.30

2019-20 - 739.00

ആകെ - 1255.32 കോടി

 *ശബരിമല മാസ്റ്റര്‍പ്ലാന്‍*

UDF അനുവദിച്ചത്

2011-12 - 15

2012-13 - 25

2013-14 - 25

2014-15 - 25

2015-16 - 25

ആകെ - 115 കോടി

*LDF ഇതുവരെ അനുവദിച്ചത്*

2016-17 - 25

2017-18 - 25

2018-19 - 28

2019-20 - 28

ആകെ - 106കോടി

 *KIIFB-ഫണ്ട്*

ശബരിമല ഇടത്താവളസമുച്ചയം പദ്ധതിക്കായി 100 കോടി രൂപയുടെയും നിലയ്ക്കല്‍ ബേസ് ക്യാമ്പ് വികസനത്തിനായി 50 കോടി രൂപയുടെയും പ്രവൃത്തികള്‍ക്ക് KIIFB അനുമതി നല്‍കി.

ബഡ്ജറ്റ് വിഹിതവും KIIFB ഫണ്ടും വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സിയായി NBCC-യെ (National Building Construction Corporation) ചുമതലപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്.

ശബരിമലയിലെ വരുമാനക്കുറവ് നികത്തുന്നതിനായി TDB-ക്ക് 100 കോടി രൂപ ധനസഹായം അനുവദിക്കുകയും ആദ്യഗഡുവായി 30 കോടി രൂപ നല്‍കുന്നതിനായി ബില്‍ ട്രഷറിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞ ശബരിമലയിലെ അന്നദാന മണ്ഡപം, റസ്റ്റോറന്റ് ബ്ലോക്ക് എന്നിവയും നിലക്കലെ കണ്‍വന്‍ഷന്‍ ബ്ലോക്ക്, നടപ്പന്തല്‍ എന്നിവയും യു.ഡി.എഫ് കാലത്ത് ആരംഭിച്ചെങ്കിലും ഇഴഞ്ഞ് നീങ്ങിയ പ്രവൃത്തി ത്വരിതപ്പെടുത്തി പൂര്‍ത്തീകരിച്ച് പ്രവൃത്തനമാരംഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.

കൂടാതെ ശബരിമലയില്‍ 8കോടി രൂപ ചെലവില്‍ 50 ലക്ഷം ലിറ്ററിന്റെ 4 വാട്ടര്‍ ടാങ്കുകളും 12 കോടി രൂപ ചെലവില്‍ 54 മുറികളുള്ള ദര്‍ശന്‍ കോപ്ലക്സും 4 കോടി രൂപ ചെലവില്‍ വലിയനടപ്പന്തലിന്റെ നവീകരണവും, 5.5 കോടി രൂപ ചെലവില്‍ ആധുനീക സജീകരണമുള്ള പുതിയ ആശുപത്രിയും ആരംഭിച്ച് പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണ്.

യു.ഡി.എഫിന്റെ കാലത്ത് 12 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ക്യൂ കോപ്ലക്സ് നിര്‍മ്മാണത്തിലെ അപാകത മൂലം ആയത് ഇതുവരെ ഉപയോഗപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ല.

 മലബാര്‍ ദേവസ്വം ബോര്‍ഡ

യു.ഡി.എഫിന്റെ ഭരണകാലത്ത് 71.458 കോടി രൂപ അനുവദിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ ഇതേവരെ 121.48 കോടിരൂപ ഗ്രാന്റായി അനുവദിച്ചു.

UDF അനുവദിച്ചത്

2011-12 - 19.80

2012-13 - 22.49

2013-14 - 17.168

2014-15 - __

2015-16 - 12.00

ആകെ - 71.458 കോടി

*LDF ഇതുവരെ അനുവദിച്ചത്*

2016-17 - 45.4135

2017-18 - 26.7785

2018-19 - 34.9227

2019-20 - 14.361333

ആകെ - 121.4760333 കോടി

യു.ഡി.എഫിന്റെ കാലത്ത് ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും യഥാക്രമം പ്രതിമാസം 800 രൂപയും 750 രൂപയും അനുവദിച്ചിരുന്നത് ഈ സര്‍ക്കാര്‍ 1100 രൂപയായി വര്‍ദ്ധിപ്പിച്ചു.

ഈ സര്‍ക്കാര്‍ ഈ പദ്ധതിയില്‍ 420 ആചാരസ്ഥാനികരേയും 105 കോലധാരികളെയും പുതിയതായി ഉള്‍പ്പെടുത്തി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിക്ക് ഈ സര്‍ക്കാരാണ് ആദ്യമായി 2017-18 മുതല്‍ 5 ലക്ഷം രൂപ ഗ്രാന്‍റായി അനുവദിച്ചത്.

സാംസ്കാരിക വകുപ്പ് അക്കാദമിക്ക് 2018-19-ല്‍ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച എക്സിക്യൂട്ടീവ് ആഫീസര്‍മാരുടെ പെന്‍ഷന്‍ തുക 3000 രൂപയില്‍ നിന്നും ഈ സര്‍ക്കാര്‍ 2017 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം 6000 രൂപയായി വര്‍ദ്ധിപ്പിച്ചു.

2009-ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ശബള പരിഷ്കരണം നടത്തിയത്. കഴിഞ്ഞ യു.ഡി.ഫ് സര്‍ക്കാര്‍ ശബള പരിഷ്കരണം നടത്തുകയുണ്ടായില്ല.

ഈ സര്‍ക്കാര്‍ ശമ്പളം പരിഷ്കരണത്തിന് കമ്മീഷനെ വയ്ക്കുകയും കമ്മീഷന്‍ ലഭ്യമാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയുമാണ്. ഇടക്കാലാശ്വാസമായി 2000 രൂപ ഓരോ ജീവനക്കാരനും അനുവദിച്ചിട്ടുണ്ട്.

HR&CE നിയമം സമഗ്രമായി പരിഷ്കരിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയും കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമഗ്രമായ നിയമഭേദഗതിക്കുള്ള കരട് ബില്ല് നിയമ പരിഷകരണ കമ്മീഷന്റെ പരിശോധനയിലാണ്.

*കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്*

ഈ സര്‍ക്കാരിന്റെ കാലത്ത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്ര ഭൂമിയില്‍ നടപ്പിലാക്കിയ നക്ഷത്രവനം, ഹരിതക്ഷേത്രം എന്നീ പദ്ധതികളിലൂടെ ക്ഷേത്ര ഭൂമി ഉപയോഗപ്രദമാക്കി. പൂജക്കാവശ്യമുള്ള പൂക്കളും മറ്റും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

*മറ്റു പ്രധാന നടപടികൾ*

പ്രസാദം പദ്ധതി പ്രകാരമുള്ള ഗുരുവായൂരിലെ വികസന പദ്ധതികളും ഈ സര്‍ക്കാര്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി വരികയാണ്.

കൂടല്‍മാണിക്യം ഭരണസമിതി വലിയ വികസന പ്രവൃത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്.

ഇവിടത്തെ ഷോപ്പിംഗ് കോപ്ലക്സ് നിര്‍മ്മാണം, ദേവസ്വം ബസ്റ്റാന്‍ഡ് കവാടം എന്നിവ ഉടനെ പൂര്‍ത്തിയാകുന്നതാണ്.

കണക്ക് സഹിതം സർക്കാർ പുറത്തുവിട്ട വിവരങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (28 minutes ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (1 hour ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (1 hour ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (1 hour ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (1 hour ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (1 hour ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (1 hour ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (1 hour ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (2 hours ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (2 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (2 hours ago)

Malayali Vartha Recommends