തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി കോര്‍ കമ്മിറ്റിയില്‍ നിന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എസ്. സുരേഷിനെ മാറ്റണമെന്ന് ചില നേതാക്കള്‍ ആവശ്യംപ്പെട്ടു. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഫണ്ട് വെട്ടിപ്പിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകരുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന്റെ സംഘടനാ ചുമതല എസ്.സുരേഷിനായിരുന്നു. തട്ടിപ്പില്‍ ആരോപണം ഉയര്‍ന്ന വ്യക്തികളെ നിയമിച്ചത് സുരേഷാണെന്നും അതിനാല്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നും ആവശ്യമുയര്‍ന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട വിഷയം ബി.ഗോപാലകൃഷ്ണനും പത്മജ വേണുഗോപാലും യോഗത്തില്‍ ഉന്നയിച്ചു.
മുന്‍പ് കൊടകര കുഴല്‍പ്പണ വിവാദം വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം പ്രതിരോധിച്ചു. എന്നാല്‍ ഇത്തവണ അങ്ങനെ ഉണ്ടായില്ലെന്നും ചിലര്‍ വിമര്‍ശിച്ചു. ഉത്തരവാദികള്‍ ആരായും അവര്‍ അനുഭവിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കി. അച്ചടക്ക സമിതിക്ക് മുന്നിലെ പരാതി പരിശോധിച്ച ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















