ഏഴ് മുതല്‍ അഞ്ച് വരെ അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു, കാസര്‍കോട് മാത്രം മഴ വില്ലനായില്ല

വോട്ടെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വൈകുന്നേപം അഞ്ച് മണി വരെ പോളിംഗ് 50 ശതമാനം കടന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ 58%, പത്തനംതിട്ട കോന്നി 65.1% , ആലപ്പുഴ അരൂര്‍ 69.1%, എറണാകുളം 52.03%, കാസര്‍കോട് മഞ്ചേശ്വരം 68.05% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. അവസാന റൗണ്ട് എത്തുമ്പോഴേക്കും ഇതിലും കൂടും. മഴ തോര്‍ന്നതോടെ എറണാകുളത്ത് ഉച്ചകഴിഞ്ഞ് പോളിംഗ് ശതമാനം നന്നേ കൂടി. രാവിലെ വോട്ട് ചെയ്യാന്‍ സാധ്യമല്ലാതിരുന്ന അയ്യപ്പന്‍കാവില്‍ ഉള്‍പ്പെടെ വോട്ടര്‍മാരുടെ നീണ്ടനിര വൈകുന്നേരം കാണാമായിരുന്നു. പല ബൂത്തുകളിലും രാവിലെ ഇവിടെ വെള്ളം കയറിയതിനാല്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബി.ജെ.പിയും ഉന്നയിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് വിരുദ്ധനിലപാടാണ് സ്വീകരിച്ചത്.
കോന്നിയില്‍ രാവിലെ മഴ കാരണം വോട്ടെടുപ്പ് ശതമാനം കുറവായിരുന്നു. ഒരു ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ പണി മുടക്കിയിരുന്നെങ്കിലും പിന്നീട് നന്നാക്കി. വനപ്രദേശത്തോട് അടുത്തുള്ള തണ്ണിത്തോട്, അട്ടച്ചാക്കല്‍ മേഖലിലുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം രാവിലെ ഇല്ലായിരുന്നു. പതിനൊന്ന് മണിക്ക് ശേഷമാണ് വോട്ടിംഗ് നല്ലനിലയിലെത്തിയത്. ചിലയിടങ്ങളില്‍ വീടുകളിലും റോഡുകളിലും വെള്ളം കയറിയതിനാല്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. വഴിയില്ലാതെ എങ്ങനെ വോട്ട് ചെയ്യാന്‍ പോകുമെന്ന് നാട്ടുകാരില്‍ പലരും മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞിരുന്നു. എന്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു.
കാസര്‍കോട് മഴ പ്രശ്‌നമേയായിരുന്നില്ല. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം കൂടുമെന്നാണ് വിലയിരുത്തല്‍. 70 ശതമാനത്തിലധികം ആകും പോളിംഗ്. തീരദേശമേഖലകളില്‍ വലിയതോതിലുള്ള പോളിംഗ് നടന്നതിനാല്‍ യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് അവര്‍ വിലയിരുത്തുന്നത്. എന്നാല്‍ ശങ്കര്‍റേയുടെ സ്ഥാനാര്‍ത്ഥിത്വം യു.ഡി.എഫിന്റെ കണക്കുകൂട്ടലുകളെ മാറ്റിമറിക്കുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തുന്നത്. പോളിംഗ് കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും അവര്‍ പറയുന്നു. അതേസമയം എല്ലാത്തവണയും അവസാന നിമിഷം കൈവിട്ട് പോകുന്ന മഞ്ചേശ്വരം ഇത്തവ കൈപ്പിടിയില്‍ ഒതുക്കാനാകുമെന്ന് ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
അരൂരില്‍ അവസാന മണിക്കൂറില്‍ കനത്ത പോളിംഗാണ്. 75 ശതമാനത്തിലധികമായി. ഇത് ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികള്‍. മണ്ഡലത്തില്‍ ഏറ്റവും കൂടുതലുള്ള ഈഴവ വോട്ടുകള്‍ ഭിന്നിച്ചെന്ന് പലരും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അത് എത്രത്തോളം ശരിയാണെന്ന് ഫലം വന്ന ശേഷമേ പറയാനാകൂ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാനി മോള്‍ ഉസ്മാന് ഭൂരിപക്ഷം കിട്ടിയ നിയമസഭാ മണ്ഡലമാണ് അരൂര്‍. അതുകൊണ്ട് എന്തും സംഭവിക്കാം. വട്ടിയൂര്‍ക്കാവില്‍ രാവിലെ മഴയുണ്ടായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി. സാധാരണയുള്ള 70 ശതമാനം പോളിംഗ് ഇത്തവണയും ഉണ്ടാകും എന്നാണ് മുന്നണികള്‍ കണക്ക് കൂട്ടുന്നത്.
https://www.facebook.com/Malayalivartha