Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ശ്രീകുമാർ - മഞ്ജു കലഹം ദിലീപിനെ രക്ഷിക്കുമെന്ന് ആരാധകർ;ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

22 OCTOBER 2019 05:28 PM IST
മലയാളി വാര്‍ത്ത

ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. പ്രാഥമികമായി അനേഷണം നടത്തിയ ശേഷം കേസ് ക്രൈംബ്രാഞ്ചിന് നൽകാനാണ് ഡിജിപിയുടെ നീക്കം. അന്വേഷണത്തെ കുറിച്ച് തീരുമാനമെടുക്കും മുമ്പ് ലോക്നാഥ് ബഹ്റ മുഖ്യമന്ത്രിയെ കാണും.

അതിനിടെ നടീ ആക്രമണകേസും ശ്രീകുമാർ മേനോനും തമ്മിലുള്ള ഗൂഢാലോചന അനേഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ദിലീപിനെ ജയിലിലാക്കാൻ ശ്രീകുമാർ കളിച്ചു എന്നാണ് ദിലീപിന്റെ വിശ്വസ്തർ പറയുന്നത്. ഷോൺ ജോർജ് അടക്കമുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി കഴിഞ്ഞു. ദിലീപിന് എതിരായ നീക്കത്തിൽ ഒരു സംവിധായകനുണ്ടെന്ന് അന്ന്പി.സി. ജോർജും പറഞ്ഞിരുന്നു.

അതിനിടെ മഞ്ജുവിന്റെ പരാതിയുടെ വിശദാംശങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ മഞ്ജു വാര്യരുടെ പരാതി സർക്കാർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്.

മഞ്ജു വാര്യരെ വ്യക്തിപരമായി അധിക്ഷേപിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ട ശ്രീകുമാർ മേനോന് നിയമപകാരം അറസ്റ്റ് നേരിടേണ്ടി വരുമെന്നാണ് നിയമവിദദധർ ചുണ്ടി ക്കാണിക്കുന്നത്. അതേ സമയം മഞ്ജു വാര്യരും ശ്രീകുമാർ മേനോനും ചേർന്ന് തയ്യാറാക്കിയ പ്ലോട്ടിൽ വീണു പോയ ദിലീപിന്റെ മനോവേദനയുടെ ഫലമാണ് മഞ്ജുവും ശ്രീകുമാറും അനുഭവിക്കുന്നതെന്ന് ബ്ലോഗെഴുത്തുകാരനായ കെ.പി. സുകുമാരൻ എഴുതി. ഇതിൽ ശ്രീകുമാറിനെ നിരാശാകാമുകൻ എന്നാണ് സുകുമാരൻ വിശേഷിപ്പിക്കുന്നത്. നടിയെ പീഡിപ്പിക്കാൻ ദിലീപ് കൂട്ടുനിന്നിട്ടില്ലെന്നാണ് ബ്ലോഗറുടെ വാദം. മകൾ മീനാക്ഷി കൂടെ നിൽക്കാൻ കാരണം ദിലീപിന്റെ നിഷ്കളങ്കതയാണെന്നും അദ്ദേഹം എഴുതുന്നു. മഞ്ജു വാര്യരാണ് ദിലീപിനെ ഇല്ലാതാക്കിയതെന്നും അദ്ദേഹം വാദിക്കുന്നു. ദിലീപിനെ 86 ദിവസം ജയിലിലെ സിമന്റ് തറയിൽ കിടത്തിയതിന്റെ ശിക്ഷ ശ്രീകുമാർ അനുഭവിക്കുമെന്നാണ് ബ്ലോഗർ എഴുതുന്നത്.

സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ എന്ന മട്ടിൽ നിരാശയോടെയാണ് ശ്രീകുമാർ ഫെയ്സ് ബുക്കിൽ പ്രതികരിച്ചത് . ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നതെന്ന വാക്കുകൾ മഞ്ജുവുമായുള്ള ശ്രീകുമാറിന്റെ ഗാഢബന്ധം വെളിവാക്കുന്നു.

വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപ്പെട്ടിരിക്കുന്ന മഞ്ജുവിന് 25 ലക്ഷം നൽകിയെന്നാണ് ശ്രീകുമാർ പറഞ്ഞത്. ഒരു പരസ്യത്തിൽ അഭിനയിക്കാൻ 25 ലക്ഷമോ എന്നാണ് അഭ്യൂദയകാംക്ഷികൾ ചോദിക്കുന്നത്. അത് ദിലീപിനെ കുരുക്കാനുള്ള ക്വട്ടേഷനായിരുന്നു എന്നും ദിലീപിന്റെ ഭക്തർ വാദിക്കുന്നു.

ഇടക്കാലത്ത് ശ്രീകുമാർ മഞ്ജുവിനെ വിവാഹം കഴിക്കുമെന്നും ശ്രുതികൾ പരന്നിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് പിന്നീട് മനസ്സിലായി. പുതിയ സംഭവവികാസങ്ങൾ ദിലീപിന്റെ ക്യാമ്പിന് പകരം നൽകിയത് വലിയ ആത്മവിശ്വാസമാണ്. പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസിൽ പുതിയ സംഭവങ്ങൾ വഴിത്തിരിവാകുമെന്നും ആരാധകർ വിശ്വസിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ കേസിൽ ദിലീപിന് അനുകൂലമായി രംഗത്തെത്തിയിരുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (6 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (6 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (6 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (7 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (7 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (8 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (9 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (9 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (9 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (9 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (10 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (10 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (10 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (10 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (10 hours ago)

Malayali Vartha Recommends