വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ്!!! അരൂർ,മഞ്ചേശ്വരം,എറണാകുളത്തും യുഡിഎഫ് മുന്നില്‍...

യുഡിഎഫ് മൂന്നിടങ്ങളിലും എല്‍ഡിഎഫ് രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്.വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് ലീഡ് ചെയ്യുമ്ബോള്‍ അരൂർ, മഞ്ചേശ്വരം, എറണാകുളം എന്നിവിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് മൂന്ന് വോട്ടിന്റെ ലീഡ് നേടാനായത് ഒഴിച്ചാല്‍ മറ്റെവിടെയും ബിജെപിക്ക് മുന്നേറാനായിട്ടില്ല. മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗര്‍, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha






















