പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകുന്നതാണ്.
ഒക്ടോബർ 17 വരെ സേവന, സാമൂഹിക, സാംസ്‌കാരിക പരിപാടികൾ നടത്തും. ഇന്ന് വൈകുന്നേരം ഏഴിന് പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി രാജ്യത്തെ വീടുകളിൽ 'ആശീർവാദ് കാ ദിയ' ദീപം തെളിക്കും. മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ നബിൻ ആവശ്യപ്പെട്ടു.
വൈകുന്നേരം 6.45ന് ഉജ്ജയിനിലെ രാം ഘട്ടിൽ നിതിൻ നബിൻ ശിപ്ര ആരതി നടത്തി ദീപം തെളിക്കുകയും ചെയ്യും. ഇന്ന് രക്തദാന ക്യാമ്പുകളോടെയാണ് പരിപാടികൾക്ക് തുടക്കം. ഒക്ടോബർ രണ്ടിന് ശുചിത്വയജ്ഞം, അങ്കണവാടി, ആശാ പ്രവർത്തകരെ ആദരിക്കൽ. ഒക്ടോബർ ഏഴിന് കാൽനട ജാഥകളും വാഹന റാലികളും വികസിത് ഭാരത് 2047 പ്രതിജ്ഞയുമുണ്ടാകുന്നതായിരിക്കും.
"
https://www.facebook.com/Malayalivartha



























