അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് കാലിടറുന്നുവോ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമായ ലീഡോടെ മുന്നേറുന്നു... വെള്ളാപ്പള്ളി നടേശന്റെ പിന്തുണ പോലും എല്‍ഡിഎഫിന് സഹായകമാകുന്നില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് കാലിടറുന്നുവോ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമായ ലീഡോടെ മുന്നേറുന്നു... വെള്ളാപ്പള്ളി നടേശന്റെ പിന്തുണ പോലും എല്‍ഡിഎഫിന് സഹായകമാകുന്നില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആദ്യം പിന്നിട്ട് നിന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുന്നു. 1057 ലധികം വോട്ടുകള്‍ നേടിയാണ് ഷാനിമോള്‍ ഉസ്മാന്‍ മുന്നിട്ടുനില്‍ക്കുന്നത്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫിന്റെ മനു സി പുളിക്കലാണ് മുന്നിട്ട് നിന്നിരുന്നത്. തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലം തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉപതെരഞ്ഞെടുപ്പില്‍ നാലിടത്ത് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. എറണാകുളത്തും കോന്നിയിലും മഞ്ചേശ്വരത്തും അരൂരിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.
മഞ്ചേശ്വരത്ത് യുഡിഎഫിന്റെ ലീഡ് നില ആയിരം കടന്നു. കോന്നിയില്‍ 500 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫിന്റെ പി മോഹന്‍രാജ്. അതേസമയം വട്ടിയൂര്‍ക്കാവില്‍ അട്ടിമറി ജയം നേടുമെന്ന പ്രതീതി ജനിപ്പിച്ച് എല്‍ഡിഎഫ് വികെ പ്രശാന്ത് 650 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നു. 600ലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നു.
https://www.facebook.com/Malayalivartha






















