മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷ വെച്ച മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് മുന്നേറുന്നു.....യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു.... കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പോയ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് ഇപ്പോള്‍ വട്ടിയൂര്‍ക്കാവില്‍

മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷ വെച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കൂടുതലും വിജയ പ്രതീക്ഷയില്‍ നിന്നത് യുഡിഎഫ് ആണ്. എന്നാല്‍ നേതൃത്വത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് ആദ്യ റൗണ്ടില്‍ കണ്ടത്. ഇവിടെ എല്‍ഡിഎഫ് മുന്നേറ്റമാണ് നടക്കുന്നത്. മൂന്നാം റൗണ്ട് എണ്ണുമ്പോള്‍ 2461 വോട്ടിന് മുന്നിലാണ് വി.കെ പ്രശാന്ത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് രണ്ടാം റൗണ്ട് ഫലം എണ്ണുമ്പോാഴും വന്‍ മുന്നേറ്റം തന്നെയാണ് കാഴ്ച വെച്ചത് . ഇപ്പോള്‍ 2461 വോട്ടിനാണ് വികെ പ്രശാന്ത് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന് വന്‍ തോതില്‍ വോട്ട് കുറയുന്ന കാഴ്ചയാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പോയ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് വട്ടിയൂര്‍ക്കാവില്‍ ലഭിക്കുന്നത്.
https://www.facebook.com/Malayalivartha






















