മഞ്ചേശ്വരം ഉറപ്പിച്ച് യുഡിഎഫ് വിജയാഹ്ലാദം തുടങ്ങി... മഞ്ചേശ്വരത്ത് വിജയം പ്രതീക്ഷിച്ച് മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കിയ എല്‍ഡിഎഫും ബിജെപിയും പരാജയത്തിലേക്ക് നീങ്ങുന്നു, മികച്ച ലീഡോടെ മഞ്ചേശ്വരത്ത് ഖമറുദ്ദീന്‍ മുന്നേറുമ്പോള്‍ ആഹ്ലാദ പ്രകടനവും തുടങ്ങികഴിഞ്ഞു

മഞ്ചേശ്വരം ഉറപ്പിച്ച് യുഡിഎഫ് വിജയാഹ്ലാദം തുടങ്ങി... മഞ്ചേശ്വരത്ത് വിജയം പ്രതീക്ഷിച്ച് മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കിയ എല്‍ഡിഎഫും ബിജെപിയും പരാജയത്തിലേക്ക് നീങ്ങുന്നു, മികച്ച ലീഡോടെ മഞ്ചേശ്വരത്ത് ഖമറുദ്ദീന്‍ മുന്നേറുമ്പോള്‍ ആഹ്ലാദ പ്രകടനവും തുടങ്ങി കഴിഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരത്ത് ഇരുമുന്നണികളെയും നിഷ്പ്രഭമാക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ വന്‍ ലീഡ് നേടിയതോടെ വോട്ടെണ്ണല്‍ കേന്ദ്രമായ പൈവളിഗെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്. അതേസമയം കോന്നിയിലും വട്ടിയൂര്‍ക്കാവിലും കടുത്ത വെല്ലുവിളിയാണ് യുഡിഎഫ് നേരിടുന്നത്. അതേസമയം സിറ്റിങ് സീറ്റായ അരൂരിനൊപ്പം വട്ടിയൂര്‍ക്കാവിലും പ്രതീക്ഷവച്ചിരിക്കുകയാണ് എല്‍ഡിഎഫ്. വോട്ടുവിഹിതം ഇടിയുമോയെന്ന ആശങ്കയിലാണ് എന്‍ഡിഎ.
"
https://www.facebook.com/Malayalivartha






















