വട്ടിയൂര്‍ക്കാവില്‍ ലീഡ് 7000 മുതല്‍ 15000 വരെ ലഭിക്കുമെന്ന് വി.കെ. പ്രശാന്ത്; വോട്ട് നിലയില്‍ പ്രതിഫലിക്കുന്നത് വട്ടിയൂര്‍ക്കാവിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസെന്ന് വി.കെ. പ്രശാന്ത്; വിജയാഹ്ലാദം നടത്തി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ വട്ടിയൂര്‍ക്കാവില്‍ വിജയമുറപ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്ത്. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും, ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലല്ല മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് കാണാന്‍ കഴിയുന്നതെന്ന് പ്രശാന്ത് പ്രതികരിച്ചു.
'ബുദ്ധിമുട്ട് പ്രതീക്ഷിച്ച സ്ഥലങ്ങളില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ലീഡ് നേടാന്‍ കഴിഞ്ഞു. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എല്‍.ഡി.എഫിന് അനുകൂലമായി തന്നെ വോട്ട് ചെയ്തു. എല്ലാ വിഭാഗം ആള്‍ക്കാരുടെ വോട്ടും ഞങ്ങള്‍ക്ക് ലഭിച്ചു. എന്‍.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ട് ലഭിക്കും. അത് ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലാണെന്ന് തോന്നുന്നില്ല. ഈ മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് അത് കാണിക്കുന്നത്. അത് എല്‍.ഡി.എഫിന് അനുകൂലമാണ്. സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് പറഞ്ഞ ലീഡില്‍ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7000 മുതല്‍ 15000 വരെ ലീഡ് കിട്ടും' പ്രശാന്ത് പറഞ്ഞു.നിലവില്‍ 5795 വോട്ടിന്റെ ലീഡാണ് വി.കെ. പ്രശാന്തിനുള്ളത്. യു.ഡി.എഫിന്റെ മോഹന്‍കുമാറിനെയും ബി.ജെ.പിയുടെയും എസ്.സുരേഷിനെയും ബഹുദൂരം പിന്നിലാക്കിയാണ് പ്രശാന്ത് വിജയക്കുതിപ്പ് തുടരുന്നത്.
"
https://www.facebook.com/Malayalivartha






















