നല്ല സ്ഥാനാര്‍ഥികളായാല്‍ സമുദായം പ്രശ്നമല്ല: വട്ടിയൂര്‍ക്കാവില്‍ വിജയ പ്രതീക്ഷയിൽ ല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ വിജയ പ്രതീക്ഷയിൽ ല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത്. നല്ല സ്ഥാനാര്‍ഥികളായാല്‍ സമുദായം പ്രശ്നമല്ലെന്ന് വി കെ പ്രശാന്ത് പ്രതികരിച്ചു. നാടിന് നല്ലത് ചെയ്യുന്നവര്‍ക്ക് എല്ലാവരുടെയും പിന്തുണ ലഭിക്കും. എല്‍ഡിഎഫ് യുവാക്കള്‍ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കിയത്. നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് വടിയൂര്‍ക്കാവിലെ ട്രെന്‍ഡ് നല്‍കുന്ന സൂചനയെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു.
ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ ലഭിച്ചു. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം ഗുണം ചെയ്തു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്തുവെന്നും പ്രശാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha






















