വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് വിജയം ഉറപ്പിച്ചു... കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലമാണ് പ്രശാന്തിലൂടെ തിരിച്ചുപിടിച്ചത്

വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് വിജയം ഉറപ്പിച്ചു. ലീഡ് 13867 കടന്നു .കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലമാണ് പ്രശാന്തിലൂടെ തിരിച്ചുപിടിച്ചത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് തനിക്ക് ലഭിച്ചെന്ന് വികെ പ്രശാന്ത് പറയുന്നു. സ്ത്രീകളും ചെറുപ്പക്കാരും തനിക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കെ മുരളീധരന്‍ വന്‍ വിജയം നേടിയ വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് തുടക്കം മുതല്‍ മുന്നിലാണ്.
'ബുദ്ധിമുട്ട് പ്രതീക്ഷിച്ച സ്ഥലങ്ങളില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ലീഡ് നേടാന്‍ കഴിഞ്ഞു. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എല്‍.ഡി.എഫിന് അനുകൂലമായി തന്നെ വോട്ട് ചെയ്തു. എല്ലാ വിഭാഗം ആള്‍ക്കാരുടെ വോട്ടും ഞങ്ങള്‍ക്ക് ലഭിച്ചു. എന്‍.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ട് ലഭിക്കും. അത് ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലാണെന്ന് തോന്നുന്നില്ല. ഈ മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് അത് കാണിക്കുന്നത്. അത് എല്‍.ഡി.എഫിന് അനുകൂലമാണ്. സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് പറഞ്ഞ ലീഡില്‍ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7000 മുതല്‍ 15000 വരെ ലീഡ് കിട്ടും' പ്രശാന്ത് പറഞ്ഞു
https://www.facebook.com/Malayalivartha






















