ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് ലോക പ്രശസ്ത ക്യാൻസർ രോഗ നിർണ്ണയ വിദഗ്ധനും ട്രിപ്പിൾ ബോർഡ് സർട്ടിഫൈഡ് ഫിസിഷ്യനുമായ ഡോ.എം.വി.പിള്ളയെ തിരഞ്ഞെടുത്തു.രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ട്രസ്റ്റ് അംഗങ്ങൾക്ക് പുറമെ മേയർ വി.വി.രാജേഷ്, ആർ.സി.സി ഡയറക്ടർ ഡോ.രജനീഷ്‌കുമാർ എന്നിവരുൾപ്പെട്ട സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരം സമ്മാനിക്കുമെന്ന് മുൻ അംബാസഡറും ട്രസ്റ്റ് ചെയർമാനുമായ ടി.പി.ശ്രീനിവാസൻ, മേയർ വി.വി.രാജേഷ്, ശ്രീചിത്തിര തിരുനാൾ മാനേജിംഗ് ട്രസ്റ്റി ടി.സതീഷ്‌കുമാർ, ശ്രീചിത്തിര തിരുനാൾ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























