സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല. ഇന്നലെയും മണിക്കൂറോളം വൈദ്യുതി മുടങ്ങി. കെഎസ്ഇബി ഉദ്യോഗസ്ഥർ വിവിധ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയിലും ആശാവഹമായ പുരോഗതിയില്ലെന്നാണ് സൂചനകളുളളത്.
രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ദേശീയതലത്തിൽ വൈദ്യുതി ലഭ്യത വളരെ കുറവാണ്. കൽക്കരിക്ഷാമം ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്നും കെഎസ്ഇബി. അതേസമയം വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി ആവശ്യമായ ശ്രമങ്ങൾ തുടരുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് .
എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധിയുണ്ട്. ഹിമാചലിൽ നിന്ന് പകൽ സമയം വൈദ്യുതി ലഭിക്കുന്നത് കൊണ്ട് കാര്യമില്ല. എന്നാൽ സ്വാപ് എഗ്രിമെന്റ് പ്രകാരം നൽകേണ്ട വൈദ്യുതിയിൽ കുറവ് വന്നത് കേരളത്തിന് സഹായകരമാണെന്നും സണ്ണി ജോസഫ്.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒരാഴ്ച്ചക്കുള്ളിൽ നിയന്ത്രണവിധേയമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉറപ്പ് നൽകി.
മഴക്കുറവും ഉയർന്ന ഉപയോഗവും കാരണം രൂപപ്പെട്ട കടുത്ത പ്രതിസന്ധി പരിഹരിക്കാനായി ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നും എട്ട് സംസ്ഥാനങ്ങളിൽ നിന്നും അടിയന്തരമായി വൈദ്യുതി വാങ്ങിത്തുടങ്ങിയിട്ടുണ്ട്.
സോളാർ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കാൻ ദീർഘകാല കരാറുകൾക്ക് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























