Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

വില്‍പത്രം പുറത്ത്... കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ബന്ധുക്കള്‍ക്ക് നല്‍കാതെ കാര്യസ്ഥന് എന്തിന് നല്‍കിയെന്ന ചോദ്യം അവശേഷിപ്പിച്ച് വില്‍പത്രം; കൂടത്തില്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ കാര്യസ്ഥന്‍ രവീന്ദ്രനായരുടെ പേരില്‍ മാത്രം; വില്‍പത്രം കണ്ട് അമ്പരന്ന് നാട്ടുകാര്‍

27 OCTOBER 2019 09:22 PM IST
മലയാളി വാര്‍ത്ത

എത്ര ഹരിച്ചിട്ടും ഗുണിച്ചിട്ടും മനസിലാകാതെ പോകുകയാണ് തിരുവനന്തപുരം കരമന കൂടം തറവാട്ടിലെ കാരണവന്‍മാരുടെ മനസ്. ഒപ്പം നില്‍ക്കുന്ന കാര്യസ്ഥന്‍മാര്‍ക്കും പരിചാരകര്‍ക്കും മനസറിഞ്ഞ് സ്വത്തുക്കള്‍ ദാനം ചെയ്യുന്ന കാരണവന്‍മാര്‍ പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടം തറവാട്ടില്‍ എല്ലാവരേയും ഞെട്ടിപ്പിച്ച് എല്ലാ സ്വത്തുക്കളും കാര്യസ്ഥന്‍മാരുടെ പേരുകളിലാക്കാണ് മാറ്റിയിരിക്കുന്നത്.

ഇപ്പോള്‍ വില്‍പത്രത്തിന്റെ കോപ്പി ഒരു സ്വകാര്യചാനല്‍ പുറത്തുവിട്ടിരിക്കുകയാണ്. കോടികള്‍ വിലമതിക്കുന്ന കൂടത്തില്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ കാര്യസ്ഥന്‍ രവീന്ദ്രനായരുടെ പേരില്‍ മാത്രമെന്നാണ് വില്‍പത്രത്തില്‍ പറയുന്നത്. ജയമാധവന്‍ മരിക്കുന്നതിനു ഒരു വര്‍ഷം മുന്‍പ് തയാറാക്കിയതാണ് വില്‍പ്പത്രം . താന്‍ ശാരീരികമായും മാനസികമായും തളര്‍ന്നെന്ന് ജയമാധവന്‍ വില്‍പ്പത്രത്തില്‍ പറഞ്ഞിരുന്നു.

ദുരൂഹ മരണങ്ങളിലെ നിര്‍ണായക തെളിവായി മാറുകയാണ് ഈ വില്‍പ്പത്രം. അതേസമയം വില്‍പത്രത്തിന്റെ ഉള്ളടക്കം അറിയില്ലായിരുന്നെന്ന് സാക്ഷി അനില്‍കുമാര്‍ വ്യക്തമാക്കി. രവീന്ദ്രന്‍നായരുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ഒപ്പിട്ടത്. ഇത്രയും പ്രശ്‌നമാകുമെന്ന് അറിയില്ലായിരുന്നു എന്നും അനില്‍കുമാര്‍ പറഞ്ഞു.


അതേസമയം കരമനയിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. മുന്‍ കാര്യസ്ഥനായ സഹദേവന്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും ചെയ്തു. മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് സഹദേവനും ജോലിക്കാരി ലീലയും പൊലീസിന് മൊഴി നല്‍കി.

2018 സെപ്റ്റംബര്‍ അഞ്ചിന് ജില്ലാ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൂടത്തായി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബന്ധുവായ പ്രസന്നകുമാരിയമ്മ പരാതി നല്‍കിയതോടെയാണ് പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

ജയമാധവന്റെ പേരില്‍ തയ്യാറാക്കിയ വില്‍പത്രം വ്യാജമാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണം ശരി വയ്ക്കുന്നതാണ് ജോലിക്കാരി ലീലയുടെ മൊഴിയും. തനിക്ക് എഴുത്തും വായനയും അറിയില്ല. വില്‍പത്രം തയ്യാറാക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് 23.5 ലക്ഷം രൂപ ജയമാധവന്റെ സാന്നിധ്യത്തില്‍ രവീന്ദ്രന്‍ നായര്‍ നല്‍കിയെന്നും ലീല വ്യക്തമാക്കി.

അതേസമയം ഈ കേസില്‍ നാളെ മുതല്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങും. കുടുംബത്തിലെ മരണങ്ങളെ കുറിച്ചും ഭൂമി കൈമാറ്റത്തെ കുറിച്ചും തുടക്കം മുതലുളള കാര്യങ്ങള്‍ അന്വേഷിക്കും.

2015ല്‍ മരിച്ച ജയപ്രകാശ്, 2017ല്‍ മരിച്ച ജയമാധവന്‍ നായര്‍ എന്നിവരുടെ മരണമാണ് വിശദമായി അന്വേഷിക്കുക. അതിന് ശേഷം കുടുംബത്തില്‍ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യൂ, കോടതി രേഖകളും പൊലീസ് ഉടന്‍ ശേഖരിക്കും. 2017ല്‍ മരിച്ച ജയമാധവന്‍ നായരുടെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നില്ല. ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസ് ഉടന്‍ കത്ത് നല്‍കും.

കുടുംബത്തിന്റെ ഭൂസ്വത്തുക്കള്‍ എവിടെയെല്ലാം ഉണ്ട്, ആര്‍ക്കെല്ലാം കൈമാറിയിട്ടുണ്ട് എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തും. ജയമാധവന്‍ മരിച്ചതിന് ശേഷം കോടതിയില്‍ ഭൂമി അവകാശപ്പെട്ട് എത്തിയവര്‍ ആരൊക്കെയെന്നും ഇവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടോ എന്ന കാര്യവും പരിശോധിക്കും.

കോടതി ജീവനക്കാരനായ കാര്യസ്ഥന്‍ രവീന്ദ്രന്‍നായര്‍ ഇവരെ ഏതെങ്കിലും രീതിയില്‍ അനധികൃതമായി ഇവരെ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടത്തും. ജില്ലാ െ്രെകം ഡിറ്റാച്ച്‌മെന്റ് എസ് പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്.
കുടുംബത്തിന് പുറത്തുളള ആള്‍ക്ക് ജയമാധവന്‍ നായര്‍ ഇഷ്ടദാനമായി സ്വത്ത് നല്‍കാന്‍ സാധ്യതയില്ലെന്ന് ബന്ധു പറയുന്നത്. ഇതുതന്നെയാണ് പോലീസ് അന്വേഷിക്കുന്നതും. കണ്ടെത്താനുള്ളതും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (6 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (11 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends