Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

കൂടത്തായ്ക്ക് പിന്നാലെ കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം; മൃതദേഹം കത്തിച്ചതിനാല്‍ ശാസ്ത്രീയ തെളിവ് ശേഖരണം നടക്കില്ല; മരണത്തിലെ ചുരുളഴിക്കാൻ അന്വേഷണ സംഘത്തിന് കഴിയുമോ... കൂടത്തായി പരമ്പരയെ പോലെ കുരുക്കുകൾ അഴിയും തോറും വീണ്ടും കുരുക്കുകൾ മുറുകുമോ?

27 OCTOBER 2019 02:23 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയ്ക്ക് പിന്നാലെ തിരുവനന്തപുരം കരമനയില്‍ 26 വര്‍ഷത്തിനിടെ നടന്ന 7 മരണങ്ങൾ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കൂടത്തിൽ മരണ പരമ്പരയിൽ ദുരൂഹത ഏറെയാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും ഇന്നലെ ഡി ജി പി ബെഹ്റ പറഞ്ഞിരുന്നു. കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ബന്ധുവായ പരാതിക്കാരി രംഗത്തെത്തിയത്. ഈ മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നു. 17 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. ഓരോ വ്യക്തികളും വ്യത്യസ്ത കാലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാനത്തെ മരണവും നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതയിലുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. കൂടം തറവാട്ടിലെ ഗോപിനാഥന്‍ നായരുടെ മകന്‍ ജയപ്രകാശന്‍, സഹോദര പുത്രന്‍ ജയമാധവന്‍ എന്നിവരുടെ മരണത്തിലാണ് പ്രധാനമായും സംശയമുളളത്. ഇവ സംബന്ധിച്ച് െ്രെകംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും. ബന്ധുവായ പ്രസന്നകുമാരി അമ്മയുടെ പരാതിയിലാണ് അന്വേഷണം.

സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 2017 ൽ മരിച്ച ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ് മെഡിക്കല്‍ കോളേജിന് കത്ത് നല്‍കിയിട്ടുണ്ട്. മരണങ്ങളിലെ ദുരൂഹത കണ്ടെത്താൻ വേണ്ടിയാണിത്. എന്നാൽ മൃതദേഹങ്ങള്‍ സംസ്കരിച്ചതിനാല്‍ അന്വേഷണം ബുദ്ധിമുട്ടാണ്. കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാൻ അന്വേഷണ സംഘത്തിന് കഴിയുമോ? കൂടത്തായി പരമ്പരയെ പോലെ കുരുക്കുകൾ ആഴിയും തോറും വീണ്ടും കുരുക്കുകൾ മുറുകുമോ ?

ഗോപിനാഥന്‍ നായരുടെ മകന്‍ ജയമോഹന്റെ സഹോദരപുത്രന്‍ ജയപ്രകാശിന്റെ മരണത്തിലാണ് പ്രസന്നകുമാരി സംശയം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ മരിച്ച് കിടക്കുമ്പോള്‍ തന്നെ തനിക്ക് സംശയം തോന്നിയിരുന്നു. ഇവരുടെ മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതായതോടെ സംശയം വര്‍ധിച്ചു. പിന്നീട് കേസന്വേഷണം തുടങ്ങിയപ്പോള്‍ കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തി. ആ ഭൂമി ഭാഗം വെക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറിയെന്നും പ്രസന്നകുമാരി പറഞ്ഞു.ജയമോഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്റെ പേരിലേക്ക് വകമാറ്റിയത്. ഇതിന് പിന്നില്‍ ഈ വീട്ടിലെ കാര്യസ്ഥനാണെന്ന് പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. പരാതിക്കെതിരെ രവീന്ദ്രന്‍ നായര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്വത്തുക്കള്‍ ജയമാധവന്‍ നായര്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണെന്നും വ്യക്തമാക്കുന്നു. പരമാവധി മൊഴികളും സാഹചര്യ തെളിവുകളും ശേഖരിക്കുകയാണ് കേസിന്റെ ആദ്യഘട്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (18 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (34 minutes ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (45 minutes ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (51 minutes ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (57 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (1 hour ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (1 hour ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (2 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (2 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (2 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (2 hours ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (3 hours ago)

Malayali Vartha Recommends