Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ബന്ധുക്കള്‍ കൂട്ടത്തോടെ... കൂടത്തില്‍ കേസ് അഴിക്കും തോറും അഴിയാത്ത ഊരാക്കുടുക്കാകുന്നു; ജയമാധവന്റെ മരണത്തിന്റെ കാരണം വ്യക്തമാക്കാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നതിനിടെ പങ്ക് ചോദിച്ചതായി കാര്യസ്ഥന്‍

27 OCTOBER 2019 09:33 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ പിടിച്ച് കുലുക്കി കൂടം വീട്ടിലെ മരണ പരമ്പരയും. അന്വേഷണം നടക്കവെ ആരോപണ വിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പോലീസിന് നേരേയും തിരിയുന്നു. ഇതിന്റെ ആദ്യ കേസില്‍ അന്നത്തെ ക്രൈംബ്രാഞ്ച് എ.എസ്.ഐ. ചോദ്യം ചെയ്യലിനിടെ കോഴ ആവശ്യപ്പെട്ടതായി രവീന്ദ്രന്‍ നായര്‍ വെളിപ്പെടുത്തി. 5 സെന്റ് സ്ഥലം കടമായി തന്നൂടേയെന്ന് ഇന്‍ഡയറക്ടായി ചോദിച്ചെന്നാണ് രവീന്ദ്രന്‍ നായര്‍ പറയുന്നത്.

ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് രവീന്ദ്രന്‍ നായര്‍ പറഞ്ഞത്. മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോള്‍ സ്വത്തിന് വേണ്ടി മരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നതെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു. നാട്ടുകാരായ ചിലരുടെ വരുതിയില്‍ നില്‍ക്കാത്തത് കൊണ്ടാണ് തന്നെ കേസില്‍ പ്രതിയാക്കാന്‍ നോക്കുന്നതെന്നും രവീന്ദ്രന്‍ നായര്‍ ആരോപിച്ചു.

ജയപ്രകാശ് മരിച്ചപ്പോള്‍ താനും ജയമാധവനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖമായി കിടക്കുന്ന കാര്യം അടുത്ത വീട്ടില്‍ ഉള്ളവരെ അറിയിച്ചിരുന്നു. അതേസമയം, ജയമാധവന്‍ നായരെ കാണാന്‍ രാവിലെ എത്തിയപ്പോഴാണ് അയാള്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും രവീന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കൂടത്തില്‍ വീട്ടില്‍ ദുരൂഹമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജയമാധവന്റെ മരണത്തിന്റെ കാരണം വ്യക്തമാക്കാതെയുള്ളതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജയമാധവന്റെ നെറ്റിയിലും പുരികത്തിന് സമീപത്തും ചെറിയ മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ആന്തരികാവയവങ്ങള്‍ പക്ഷേ സാധാരണ നിലയിലാണ്. അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്!മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. നിലത്ത് വീണാണ് മരിച്ചതെന്നാണ് കാര്യസ്ഥനടക്കമുള്ളവര്‍ നാട്ടുകാരോട് പറഞ്ഞത്. അതുകൊണ്ടാകാം നെറ്റിയിലും മുഖത്തും ചെറിയ പരിക്കുകളുണ്ടെന്നും പോസ്റ്റ്!മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരണകാരണം സ്ഥിരീകരിക്കാന്‍ ഇനി ശാസ്ത്രീയ പരിശോധനാ ഫലം വേണമെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ, മൃതദേഹങ്ങള്‍ കത്തിച്ചത് തിരിച്ചടിയാകും. സാംപിള്‍ ശേഖരിക്കാത്തവരുടെ മരണങ്ങളില്‍ ഇനി പരിശോധന സാധ്യമല്ല.

അതേസമയം, ഉമാമന്ദിരം തറവാട്ടില്‍ ഏറ്റവും അവസാനം മരിച്ച ജയമോഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് െ്രെകംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്റെ പേരിലേക്ക് വകമാറ്റിയത്. രവീന്ദ്രന്‍ നായര്‍ എന്ന കാര്യസ്ഥന്‍ ജയമോഹനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടും അയല്‍ക്കാരെപ്പോലും അറിയിക്കാതെ മെഡിക്കല്‍ കോളേജിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയായിരുന്നെന്നും െ്രെകംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്.

മുപ്പത് കോടി രൂപയുടെ സ്വത്ത് ട്രസ്റ്റിന്റെ കീഴിലാക്കിയതില്‍ ദുരൂഹതയുണ്ടെന്നും, ആ സ്വത്ത് ഭാഗം വച്ചതും ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയതും വ്യാജ വില്‍പ്പത്രം വച്ചാണെന്ന് സംശയമുണ്ടെന്നും െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടത്തില്‍ തറവാട്ടിലെ അവസാനം മരിച്ച, അവിവാഹിതരായ രണ്ട് അംഗങ്ങളായ ജയപ്രകാശിന്റെയും ജയമാധവന്റെയും മരണത്തിലാണ് ഇപ്പോള്‍ ബന്ധുക്കളും നാട്ടുകാരും പ്രധാനമായും സംശയം പ്രകടിപ്പിച്ചിരിക്കുന്നതും പരാതി നല്‍കിയിരിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പ്രത്യേകാന്വേഷണ സംഘം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (40 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (44 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (1 hour ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (1 hour ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (2 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (2 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (3 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (3 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (3 hours ago)

Malayali Vartha Recommends