Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

പൈപ്പില്‍ വെള്ളമടിച്ചാല്‍ കറന്റ് ചാര്‍ജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്‌റൂമില്‍ കുളിക്കാൻ പൂർണ ഗർഭിണിയായിരുന്ന സിലിയെ അനുവദിച്ചില്ല; സിലിയെ ഭ്രാന്തിയായി മുദ്ര കുത്താൻ സിലിയുടെ സഹോദര ഭാര്യ ജോലിചെയ്യുന്ന സ്‌കൂളില്‍ എത്തി നിന്റെ നാത്തൂന് ഭ്രാന്താണ്, അവളെ കൊണ്ടുപോയി ചികിത്സിക്കണമെന്ന് ഷാജുവിന്റെ ബന്ധു അധിക്ഷേപിച്ചു- ഷാജുവിന്റെ വീട്ടില്‍ ക്രൂരമായ മാനസിക പീഡനങ്ങൾ സിലി നേരിട്ടെന്ന് വെളിപ്പെടുത്തൽ കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യ പ്രതി ജോളിയാമ്മ ജോസഫ് സിലിയെ കൊലപ്പെടുത്താൻ തയ്യാറാക്കിയത്

27 OCTOBER 2019 06:26 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യ പ്രതി ജോളിയാമ്മ ജോസഫ് സിലിയെ കൊലപ്പെടുത്താൻ തയ്യാറാക്കിയത് മാസങ്ങൾ നീണ്ട പദ്ധതി. ഇതിന്റെ ഭാഗമായി ഷാജുവിന്റെ വീട്ടില്‍ ക്രൂരമായ മാനസികപീഡനമാണ് സിലി നേരിട്ടത്. ഇതിന് ബലം നൽകുന്ന മൊഴികൾ അയൽവാസികളും ബന്ധുക്കളും നൽകിയിട്ടുണ്ട്. പൈപ്പില്‍ വെള്ളമടിച്ചാല്‍ കറന്റ് ചാര്‍ജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്‌റൂമില്‍ കുളിക്കാന്‍ സിലിയെ അനുവദിച്ചിരുന്നില്ല. പൂർണ ഗർഭിണിയായിരുന്ന സമയത്തായിരുന്നു സിലിയ്ക്ക് ഈ അവഗണന നേരിടേണ്ടിവന്നത്.

സിലിയുടെ ദുരൂഹമരണത്തിന് തൊട്ടുപിന്നാലെ ജോളിയെ പുലിക്കയത്തെ മരുമകളാക്കാന്‍ മുന്‍കൈയെടുത്തതും ഷാജുവിന്റെ മാതാപിതാക്കളാണെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സിലിയെ ഭ്രാന്തിയായി മുദ്രകുത്താൻ ഷാജുവും ജോളിയും അപസ്മാരത്തിനുള്ള ഗുളികയെന്ന പേരിൽ ജോളി ഷാജുവഴി സിലിയെ ഇത് നിരന്തരം കഴിപ്പിച്ചിരുന്നു. അപസ്മാരമുണ്ടെന്ന് സിലിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് നല്‍കിയിരുന്നത്. കൂണില്‍ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകള്‍ ഷാജുവിന് എത്തിച്ച് നല്‍കിയിരുന്നത്.

സിലിയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് പലപ്പോഴും ഷാജുവിന്റെ വീട്ടുകാര്‍ ശ്രമിച്ചത്. സിലിയുടെ സഹോദരഭാര്യ ജോലിചെയ്യുന്ന സ്‌കൂളില്‍പ്പോയി അവരെ വിളിച്ചിറക്കിയശേഷം 'നിന്റെ നാത്തൂന് ഭ്രാന്താണ്. അവളെ കൊണ്ടുപോയി ചികിത്സിക്കണം' എന്ന് ഒരിക്കല്‍ ഷാജുവിന്റെ പിതാവ് സഖറിയാസ് പറഞ്ഞതായി സിലിയുടെ ബന്ധു മൊഴിനല്‍കിയിട്ടുണ്ട്. ജോളി ഷാജുവിന്റെ വീട്ടുകാരുമായി അടുപ്പംതുടങ്ങിയ മുതല്‍ക്ക് സിലിക്ക് ഭര്‍തൃവീട്ടില്‍ കടുത്ത അവഗണനയായിരുന്നു.

ഭക്ഷണം പാകംചെയ്യുന്ന സിലിക്ക് വീട്ടുകാര്‍ക്ക് അത് വിളമ്പിനൽകാൻ അവകാശമുണ്ടായിരുന്നില്ല. മാവൂര്‍ റോഡിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍നിന്ന് വിറ്റാമിന്‍ ഗുളികയെന്നപേരില്‍ സിലിക്ക് മഷ്‌റൂം ഗുളികയും അപസ്മാരത്തിനുള്ള ഗുളികയും മറ്റും കൊണ്ടുനല്‍കിയത് ജോളിയായിരുന്നു. മയക്കുമരുന്നിന് അടിമയാക്കി സിലിയുടെ സ്വബോധം നഷ്ടപ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം. ജോളി കൊണ്ടുവരുന്ന ഗുളികയും അരിഷ്ടവും കുടിക്കാന്‍ ഷാജു ആവശ്യപ്പെട്ടിരുന്നെന്നും മൊഴിയിലുണ്ട്.

ജോളിയുടെ തന്നെ മൊഴികള്‍ പ്രകാരം സിലിക്ക് നേരെ മൂന്ന് തവണ വധശ്രമം ഉണ്ടായി. ഇതില്‍ അവസാനത്തേതില്‍ ആണ് സിലി ഇല്ലാതാകുന്നത്. മറ്റൊരിക്കല്‍ സിലിയ്ക്ക് മരുന്നില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നെങ്കിലും സിലി രക്ഷപ്പെട്ടു. മറ്റൊരു കൊലപാതക ശ്രമത്തെക്കുറിച്ച് ജോളി വിശദീകരിക്കാതിരുന്നതും ഈ സംശയം ബലപ്പെടുത്തുന്നുണ്ട്‌. സിലി ഷാജു ദമ്പതികളുടെ മൂത്ത കുട്ടിയുടെ ആദ്യകുര്‍ബാന ദിവസമാണ് ആല്‍ഫൈന്‍ മരിക്കുന്നത്. സിലിയെ കൊലപ്പെടുത്താന്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം അബദ്ധത്തില്‍ ആല്‍ഫൈന്‍ കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് സൂചന. ഷാജുവിന്റെ പെങ്ങള്‍ കുട്ടിയ്ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ കരഞ്ഞുകൊണ്ട് ഓടിയ കുട്ടി അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു.

പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആല്‍ഫൈന്റെ മരണം കൊലപാതകമാണെങ്കില്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരിക്കണം. പോലീസ് അന്വേഷണവും ഈ വഴിക്കും നീങ്ങുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ ജോളി തന്നെയാണെന്നാണ് പോലീസിന്റെ കരുതുന്നത്. പക്ഷേ ലക്ഷ്യം സിലിയായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്‌. സിലിയെ കൊല്ലാന്‍ കണക്കുകൂട്ടി ജോളി തയ്യാറാക്കിയ വിഷം ചേര്‍ത്ത ഭക്ഷണം ഷാജുവിന്റെ സഹോദരി അറിയാതെ ആല്‍ഫൈന് നല്‍കിയതാകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. ആല്‍ഫൈന്‍ മരിച്ച് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിലി കൊല്ലപ്പെടുന്നത്‌ അതും ജോളിയുടെ മടിയില്‍ കിടന്നുകൊണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (40 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (44 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (1 hour ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (1 hour ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (2 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (2 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (3 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (3 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (3 hours ago)

Malayali Vartha Recommends